Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എല്ലാ കാര്യത്തിലും പിന്തുണക്കാറുണ്ട്, ഒരു നല്ല സഹോദരനാണ് ; വിസ്മയ

എല്ലാ കാര്യത്തിലും പിന്തുണക്കാറുണ്ട്, ഒരു നല്ല സഹോദരനാണ് ; വിസ്മയ

തുടക്കം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കുള്ള തുടക്കം കുറിച്ചിരിക്കുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍.

അഭിനയത്തിനപ്പുറം കവിത എഴുതുന്നതിലും മാര്‍ഷ്യല്‍ ആര്‍ട്ട്സിലും ചിത്രം വരയിലുമൊക്കെ താല്പര്യം കാണിച്ചിട്ടുള്ള ആളാണ് വിസ്മയ.

ഇപ്പോഴിതാ ഇത്തരം കാര്യങ്ങളിലൊക്കെ തന്റെ സഹോദരന്‍ പ്രണവും പിന്തുണയ്ക്കാറുണ്ടെന്ന് പറയുകയാണ് വിസ്മയ

'ചേട്ടന്‍ ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പക്ഷേ എല്ലാ കാര്യവും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. ഇതാണ് ജീവിതം. നീ എന്ത് ചെയ്താലും അതിന് പ്രത്യാഘാതങ്ങളുണ്ടാകും. സിനിമ ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍, 'പോയി അടിച്ചു പൊളിക്ക്' എന്നാണ് അദ്ദേഹം പറഞ്ഞത്. സ്‌കൂളിലൊക്കെ പഠിച്ച്‌ കഴിഞ്ഞ സമയത്ത് ഞാന്‍ ചെറിയ രീതിയില്‍ അവിടെയുമിവിടെയുമൊക്കെയായി കവിതയൊക്കെ എഴുതുമായിരുന്നു.എന്തുകൊണ്ട് നിനക്ക് ഇതൊരു പുസ്തകമാക്കി കൂടാ? എന്ന് ചോദിച്ചത് ചേട്ടനാണ്. അങ്ങനെയാണ് ഞാന്‍ അതിനായി ശ്രമിച്ചത്. അങ്ങനെ അത് പുസ്തകമായി.

എല്ലാ കാര്യങ്ങളിലും അദ്ദേഹം എന്നെ വളരെയധികം പിന്തുണയ്ക്കാറുണ്ട്. ശരിക്കും, എന്ത് കാര്യത്തിനായാലും എന്തെങ്കിലും ഉപദേശങ്ങളൊക്കെ വേണ്ടപ്പോള്‍ ഞാന്‍ ആദ്യം സമീപിക്കുന്നത് അദ്ദേഹത്തെയാണ്.

അദ്ദേഹം ഒരു നല്ല സഹോദരനാണ്. ഞങ്ങള്‍ തമ്മില്‍ വഴക്കൊക്കെ ഉണ്ടാകാറുണ്ട്. പക്ഷേ അത് കുറച്ച്‌ നേരത്തേക്ക് മാത്രമേ ഉള്ളൂ. കുറച്ച്‌ കഴിഞ്ഞാല്‍ വീണ്ടും പഴയപോലെ എല്ലാം നോര്‍മലായി, ചില്‍ ആയിരിക്കും' - വിസ്മയ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News