Tuesday, 07 Jul, 8.40 pm Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
'എന്റെ വക ഒരു പവന്‍'; ആഷിക് അബുവിനെ പരിഹസിച്ച്‌ പി.കെ. ഫിറോസ്

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണ കാലത്ത് 500 രൂപ ചലഞ്ച് നടത്തിയ സംവിധായകന്‍ ആഷിക് അബുവിനെ പരിഹസിച്ച്‌ യൂത്ത് ലീഗിന്റെ ഗോള്‍ഡ് ചലഞ്ച്. സ്വര്‍ണകടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ #എന്റെവകഒരു_പവന്‍ #gold_challenge #aashiq_abu എന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'അഷ്ടിക്കു വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ച്‌ കൊടുക്കണം. എന്റെ വക 500 രൂപ. #entevaka500'- ഇതായിരുന്നു ബാര്‍ കോഴക്കാലത്ത് ആഷിക് അബുവിന്റെ ചലഞ്ച്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഗോള്‍ഡ് ചലഞ്ചുമായി ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്. ഫിറോസിനെ പിന്തുണച്ച്‌ നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top