ഒന്ന്...
ഒരു പാനില്‍ രണ്ട് കപ്പ് എണ്ണ ചൂടാക്കുക. വെളിച്ചെണ്ണ, ബദാം ഓയില്‍, അല്ലെങ്കില്‍ ഒലീവ് ഓയില്‍ എന്നിവയില്‍ ഏതും നിങ്ങള്‍ക്ക് ഇതിനായി ഉപയോഗിക്കാം.
ശേഷം അര കപ്പ് കോഫി ബീന്‍സ് വറുത്തെടുത്തത് ഈ പാനിലേയ്ക്ക് ഇട്ട് ചൂടാക്കുക. ഇടയ്ക്ക് ഇളക്കികൊടുത്തുകൊണ്ടിരിക്കാം. കുറച്ച് മണിക്കൂറിന് ശേഷം ഇറക്കുക. തണുത്തതിന് ശേഷം ഒരു കുപ്പിയിലേയ്ക്ക് മാറ്റാം. ഇത്തരത്തില്‍ കോഫി എണ്ണ തയ്യാറാക്കി തലയില്‍ പുരട്ടുന്നത് തലമുടി വളര്‍ച്ചയ്ക്ക് നല്ലതാണ്.
രണ്ട്...
ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ തേനും ഒലീവ് ഓയിലും എടുക്കുക. രണ്ട് ടീസ്പൂണ്‍ കാപ്പി പൊടി അതിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ഈ മാസ്ക് മുടിയില്‍ പുരട്ടി ഏകദേശം 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇത് സഹായിക്കും.
മൂന്ന്...
കാപ്പിപ്പൊടി വെള്ളത്തില്‍ കലക്കി ഒരു ഗ്ലാസ് കണ്ടെയ്നറിലാക്കി 24 മണിക്കൂർ ഫ്രിഡ്ജില്‍ വയ്ക്കുക. ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് ഈ ലായനി അരിച്ചെടുക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി ഫ്രിഡ്ജില്‍ രണ്ടാഴ്ചവരെ സൂക്ഷിക്കാം. ഈ കോഫീ മിശ്രിതം എല്ലാ ദിവസവും തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കാം. ഒരു ടൗവ്വല്‍ ഉപയോഗിച്ച് മുടി കവർചെയ്ത് 30 മിനിറ്റ് വയ്ക്കണം. ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.

