Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എയര്‍ടെല്‍ 'പ്രയോരിറ്റി' പോസ്റ്റ്‌പെയ്‌ഡ് സേവനം അവതരിപ്പിച്ചു

എയര്‍ടെല്‍ 'പ്രയോരിറ്റി' പോസ്റ്റ്‌പെയ്‌ഡ് സേവനം അവതരിപ്പിച്ചു

ഭാരതി എയർടെല്‍ പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡ് അവതരിപ്പിച്ചു. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് ഉയർന്ന ഗുണനിലവാരമുള്ളതും കൂടുതല്‍ സ്ഥിരതയുള്ളതുമായ പോസ്റ്റ്‌പെയ്ഡ് സേവനം ഇതിലൂടെ ലഭിക്കും.

ജോലി, വിനോദം, അല്ലെങ്കില്‍ ഓണ്‍ലൈൻ കൊളാബറേഷൻ എന്നിവയ്ക്കായി തടസ്സരഹിതമായ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന തിരക്കേറിയ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സർവീസാണിത്.

ഇന്ത്യയില്‍ ഈ സേവനം ആദ്യമായി നല്‍കുന്നത് എയർടെല്‍ ആണ്. എയർടെല്ലിന്റെ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലെ ഉപഭോക്താക്കള്‍ക്കും എയർടെല്‍ പ്രയോരിറ്റി സേവനം ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ അല്ലെങ്കില്‍ എയർടെല്‍ പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് എയർടെല്‍ ആപ്പിലൂടെ അല്ലെങ്കില്‍ എയർടെല്‍ സ്റ്റോർ സന്ദർശിച്ച്‌ അതിലേക്ക് മാറാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News