Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗൂഗിള്‍ പേ - എസ്‌ബിഐ കാര്‍ഡ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

ഗൂഗിള്‍ പേ - എസ്‌ബിഐ കാര്‍ഡ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

Kerala OnlineNews 2 weeks ago

ന്യൂഡല്‍ഹി: എസ്‌ബിഐ കാർഡും ഗൂഗിളും ചേർന്ന് 'ഗൂഗിള്‍ പേ ഫ്ലെക്‌സ് എസ്‌ബിഐ കാർഡ്' കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു.

ഗൂഗിള്‍ പേ ആപ്പിലൂടെ തന്നെ കാർഡിന് അപേക്ഷിക്കാനും പേയ്‌മെന്റുകള്‍ നടത്താനും റിവാർഡുകള്‍ നേടാനും അക്കൗണ്ട് നിയന്ത്രിക്കാനുമുള്ള സൗകര്യമാണ് പുതിയ കാർഡിൻ്റെ പ്രധാന പ്രത്യേകത. കൂടാതെ, പ്രതിദിന ചെലവുകള്‍ക്ക് റിവാർഡ് പോയിന്റുകള്‍ (സ്റ്റാർസ്) ലഭിക്കുന്നതും കുടിശ്ശിക എളുപ്പത്തില്‍ ഇഎംഐയാക്കി മാറ്റാനാകുന്നതുമാണ് മറ്റ് സവിശേഷതകള്‍.

റുപേ, വിസ എന്നീ രണ്ട് പേയ്‌മെന്റ് നെറ്റ്‌വർക്കുകളിലും കാർഡ് ലഭ്യമാകും. റുപേ പതിപ്പ് യുപിഐയുമായി ബന്ധിപ്പിക്കാനാകുന്നതിനാല്‍ രാജ്യത്തെ ലക്ഷക്കണക്കിന് യുപിഐ വ്യാപാര സ്ഥാപനങ്ങളില്‍ ഉപയോഗിക്കാം. 499 രൂപയാണ് (നികുതി അധികം) ജോയിനിംഗ്, വാർഷിക പുതുക്കല്‍ ഫീസ്. ആദ്യ പേയ്‌മെന്റിന് സ്വാഗത ആനുകൂല്യവും വാർഷിക ചെലവിൻ്റെ അടിസ്ഥാനത്തില്‍ ഫീസ് ഇളവും ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ കാർഡുടമകള്‍ക്ക് ലഭിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News