Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഹാപ്പി' മലയാളത്തില്‍ വീണ്ടും തിയേറ്ററുകളിലേക്ക് ; ജൂണ്‍ 12-ന് എത്തും

'ഹാപ്പി' മലയാളത്തില്‍ വീണ്ടും തിയേറ്ററുകളിലേക്ക് ; ജൂണ്‍ 12-ന് എത്തും

Kerala OnlineNews 4 months ago

കേരളത്തില്‍ വലിയ ആരാധകവൃന്ദമുള്ള അല്ലു അർജ്ജുന്റെ കരിയറിലെ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 'ഹാപ്പി'.

എ. കരുണാകരൻ സംവിധാനം ചെയ്ത്, ഗീതാ ആർട്‌സിന്റെ ബാനറില്‍ അല്ലു അരവിന്ദ് നിർമ്മിച്ച ഈ ചിത്രം ആദ്യ റിലീസില്‍ കേരളത്തില്‍ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച്‌ വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ, റിലീസിന് ശേഷം 20 വർഷങ്ങള്‍ക്കിപ്പുറം പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു.

ജൂണ്‍ 12-നാണ് 'ഹാപ്പി'യുടെ റീ-റിലീസ് നിശ്ചയിച്ചിരിക്കുന്നത്. രഥക് ആർട്‌സിന്റെ ബാനറില്‍ ഖാദർ ഹസനാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ് 4K അള്‍ട്രാ എച്ച്‌ഡി നിലവാരത്തിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.

അല്ലു അർജ്ജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ വലിയ വിജയത്തിന് കാരണമായ യുവാൻ ശങ്കർ രാജയുടെ സംഗീതവും ഗാനങ്ങളും ഇന്നും ആരാധകർക്കിടയില്‍ തരംഗമാണ്. പി. ശിവപ്രസാദാണ് ചിത്രത്തിന്റെ വാർത്താ പ്രചരണം നിർവ്വഹിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News