Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹിറ്റ് കോംബോകളുടെ ആഘോഷവുമായി 'ഖലീഫ' ഓണത്തിന് !

ഹിറ്റ് കോംബോകളുടെ ആഘോഷവുമായി 'ഖലീഫ' ഓണത്തിന് !

പ്രേക്ഷകരൊന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'ഖലീഫ'. ഹിറ്റ് മേക്ക‍ർ വൈശാഖിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 20ന് ആഗോള റിലീസായ് ഓണത്തിന് തിയേറ്ററുകലിത്തും.

'പോക്കിരി രാജ'ക്ക്'ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന വൻ പ്രത്യേകത ചിത്രത്തിനുണ്ട്. 'ആദം ജോണ്‍', 'ലണ്ടൻ ബ്രിഡ്ജ്,', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ സിനിമകള്‍ക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതിനെല്ലാം പുറമെ പൃഥ്വിരാജ്-ജേക്സ് ബിജോയ് കോംബോയാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. 2018-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം 'രണം'ത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് ജേക്‌സ് ബിജോയിയാണ്. 2020-ല്‍ ഹൈപ്പ് നേടിയ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും ജേക്ക്‌സ് ബിജോയിയാണ് സംഗീതം പക‍ർന്നത്. 'ഖലീഫ'യിലെ ആദ്യ ഗാനമായ 'അസലായവളേ' പുറത്തിറങ്ങിയപ്പോഴുണ്ടായ ഓളം ചെറുതല്ല. ജേക്സ് ബിജോയ്-സിദ് ശ്രീറാം കൂട്ടുകെട്ടില്‍ പിറന്ന ഗാനത്തിന് 3 മില്യണിലധികം വ്യൂവ്സാണ് ലഭിച്ചത്. ഗാനമിപ്പോഴും ട്രെൻഡിങ്ങിലാണ്.

തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് 'ഖലീഫ'യിലെ നായിക. ജിനു എബ്രഹാം തിരക്കഥ രചിച്ച ചിത്രത്തില്‍ 'മാമ്പറയ്ക്കല്‍ ആമിർ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 'മാമ്പറയ്ക്കല്‍ അഹമ്മദ് അലി'യായ് അതിഥി വേഷത്തില്‍ മലയാളത്തിൻ്റെ ഇതിഹാസം മോഹൻലാലും എത്തുന്നു. പൃഥ്വിരാജ്-മോഹൻലാല്‍ കൂട്ടുകെട്ടിലെത്തിയ 'ബ്രോ ഡാഡി', 'എമ്പുരാൻ', 'ലൂസിഫർ' തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകരെ ഇരുകരങ്ങളോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ 'ഖലീഫ'ക്കായ് പ്രതീക്ഷയോടെയാണ് പ്രേക്ഷക‍ർ കാത്തിരിക്കുന്നത്. ജിനു ഇന്നോവേഷൻസിൻ്റെ ബാനറില്‍ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാല്‍ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കള്‍.

ഛായാഗ്രഹണം: ജോമോൻ ടി ജോണ്‍, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമല്‍ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക്: ജാബിർ സുലൈം, ഫൈനല്‍ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: റെനി ദിവാകർ, വിനോഷ് കൈമള്‍, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്‌എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റില്‍സ്: സിനറ്റ് സേവ്യർ, പിആർഒ: ശബരി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News