Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോണര്‍ വൈഡ്-ഫോള്‍ഡബിള്‍ ഫോണ്‍ വികസിപ്പിക്കുന്നു

ഹോണര്‍ വൈഡ്-ഫോള്‍ഡബിള്‍ ഫോണ്‍ വികസിപ്പിക്കുന്നു

സ്മാർട്ട്ഫോണ്‍ വിപണിയില്‍ ബുക്ക്-സ്റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് ശേഷം വൈഡ്-ഫോള്‍ഡബിള്‍ എന്ന പുതിയ ഡിസൈൻ ട്രെൻഡ് വരുന്നു.

ഹോണർ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെൻ 6 സീരീസ് ചിപ്‌സെറ്റോടുകൂടിയ ഒരു വൈഡ്-ഫോള്‍ഡബിള്‍ ഫോണ്‍ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സാംസങ്ങും സമാനമായ മോഡല്‍ പരീക്ഷിക്കുന്നതായി സൂചനകളുണ്ട്.

ബെയ്‌ജിങ്: സ്‍മാർട്ട്ഫോണ്‍ ലോകത്ത് ബുക്ക്-സ്റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ വൈഡ്-ഫോള്‍ഡബിള്‍ എന്ന പുതിയ ഡിസൈൻ ട്രെൻഡിലേക്ക് നിർമ്മാതാക്കള്‍ കടക്കുന്നതായി റിപ്പോർട്ടുകള്‍. സാംസങ്, ആപ്പിള്‍ തുടങ്ങിയ പ്രമുഖ കമ്പനികളും ഈ വിഭാഗത്തില്‍ പുതിയ ഡിവൈസുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് സൂചന. ഹോണർ (Honor) ഒരു ശക്തമായ വൈഡ്-ഫോള്‍ഡബിള്‍ സ്‍മാർട്ട്ഫോണ്‍ വികസിപ്പിക്കുന്നതായി ഇപ്പോള്‍ പുറത്തുവന്ന ഏറ്റവും പുതിയ ലീക്കുകള്‍ സൂചിപ്പിക്കുന്നു.

ഒരു സ്‍മാർട്ടഫോണ്‍ കമ്പനി 2 എൻഎം പ്രോസസ് അടിസ്ഥാനമാക്കിയുള്ള സ്‍നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെൻ 6 സീരീസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന പുതിയ വൈഡ്-ഫോള്‍ഡബിള്‍ ഡിവൈസ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പ്രശസ്‍ത ടിപ്പ്സ്റ്ററായ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷൻ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോ വഴി പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് ഏത് കമ്പനിയാണ് എന്നതോ ബ്രാൻഡിന്‍റെ പേരോ ടിപ്‍സ്റ്റർ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഹോണറില്‍ നിന്ന് വരാനിരിക്കുന്ന ഒരു മടക്കാവുന്ന ഫോണാണ് ഇതെന്നാണ് പരക്കെയുള്ള നിഗമനം.

ഈ ചിപ്‌സെറ്റില്‍ 2+3+3 ഒറിയോണ്‍ സിപിയു കോണ്‍ഫിഗറേഷൻ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകള്‍. കൂടാതെ 16MB L2 കാഷും ഉള്‍പ്പെടും. ഗ്രാഫിക്‌സ് വിഭാഗത്തില്‍ അഡ്രേനോ 845 ജിപിയു ഉള്‍പ്പെടുത്തും എന്നാണ് സൂചന. ഇതില്‍ ആറു-സ്ലൈസ് ഡിസൈൻ, 12MB GMEM ഗ്രാഫിക്സ് മെമ്മറി, 6MB സിസ്റ്റം-ലെവല്‍ കാഷ് എന്നിവയും പ്രതീക്ഷിക്കുന്നു. ഹോണറിന്‍റെ ഈ ഫോള്‍ഡബിള്‍ ഫോണിന്‍റെ ഡിസൈൻ പരിശോധിച്ചാല്‍ 7.6 ഇഞ്ച് ഇന്നർ ഡിസ്‌പ്ലേയും 5.5 ഇഞ്ച് കവർ സ്ക്രീനും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ ബുക്ക്-സ്റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണുകളേക്കാള്‍ കൂടുതല്‍ വീതിയുള്ള ഫോർമാറ്റ് ആയിരിക്കും ഇതിന് ഉണ്ടായിരിക്കുക.
2027-ന്‍റെ ആദ്യപകുതിയില്‍ ഫോണ്‍ വിപണിയിലേക്ക്

ഈ ഫോണ്‍ അടുത്ത വർഷത്തിന്‍റെ ആദ്യ പകുതിയില്‍ വിപണിയില്‍ എത്താൻ സാധ്യതയുണ്ട് എന്നാണ് ടിപ്‌സ്റ്റർ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷൻ നല്‍കുന്ന വിവരങ്ങള്‍. എന്നാല്‍ ഹോണർ ഇതുസംബന്ധിച്ച്‌ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. അതേസമയം, സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് വൈഡ് എന്ന പേരില്‍ സമാനമായ ഒരു മോഡല്‍ പരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് 7.6 ഇഞ്ച് ഇൻറർ ഡിസ്‌പ്ലേ, 4:3 ആസ്‌പെക്‌ട് റേഷ്യോ, ഏകദേശം 200 ഗ്രാം ഭാരം, 50-മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറ സെറ്റ്‌അപ്പ് എന്നിവയോടെ എത്താമെന്നാണ് സൂചന. ഹുവാവേയുടെ പ്യൂറ എക്‌സ് പോലുള്ള വൈഡ് ഡിസൈൻ ട്രെൻഡിനോടാണ് ഈ പുതിയ മാറ്റങ്ങള്‍ താരതമ്യം ചെയ്യപ്പെടുന്നത്. ഫോള്‍ഡബിള്‍ സ്‍മാർട്ട്ഫോണ്‍ വിപണിയില്‍ വലിയ ഡിസൈൻ മാറ്റങ്ങളുടെ തുടക്കമായാണ് ഈ പുതിയ ലീക്കുകളെ കാണുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News