Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഹ്യൂപ്പു' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

'ഹ്യൂപ്പു' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Kerala OnlineNews 6 months ago

മലയാള സിനിമയില്‍ തിരക്കഥാകൃത്തായി ശ്രദ്ധേയനായ സുനീഷ് വാരനാട് സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നു. മോഹൻലാല്‍, ഈശോ, പൊറാട്ട് നാടകം തുടങ്ങിയ സിനിമകളുടെ തിരക്കഥകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഹ്യൂപ്പു' എന്നാണ് പേരിട്ടിരിക്കുന്നത്.

2023-ലെ മികച്ച ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയായ സുനീഷ് വാരനാട് തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്.

കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമയുടെ പ്രമേയം ഏറെ ഹൃദ്യമാണ്. രണ്ട് കുട്ടികളും ഒരു ദേശാടനപക്ഷിയും തമ്മിലുള്ള വൈകാരികമായ ബന്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എഴുത്തില്‍ നിന്നും സംവിധാനത്തിലേക്കുള്ള തന്റെ പുതിയ ചുവടുവെപ്പ് വലിയൊരു ഉത്തരവാദിത്തമായി കാണുന്നുവെന്നും വർഷങ്ങളായുള്ള ആഗ്രഹമാണ് ഇപ്പോള്‍ യാഥാർത്ഥ്യമാകുന്നതെന്നും ടൈറ്റില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും സുനീഷിന്റെ പുതിയ സംരംഭത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടുമെന്ന് നിർമ്മാതാക്കള്‍ അറിയിച്ചു. മഞ്ജു ഗോപിനാഥാണ് ചിത്രത്തിന്റെ പി ആർ ഒ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News