Dailyhunt
ഇന്ധനവില കുതിപ്പ്: എയര്‍ ഇന്ത്യ സര്‍ചാര്‍ജ് കൂട്ടി, യാത്രക്കാര്‍ക്ക് തിരിച്ചടി

ഇന്ധനവില കുതിപ്പ്: എയര്‍ ഇന്ത്യ സര്‍ചാര്‍ജ് കൂട്ടി, യാത്രക്കാര്‍ക്ക് തിരിച്ചടി

Kerala OnlineNews 3 weeks ago

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. ടിക്കറ്റ് നിരക്കും ഇതോടെ വർധിക്കും.

ആഗോള വിമാന ഇന്ധന വില ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം. ഏപ്രില്‍ 8 ബുധനാഴ്ച മുതല്‍ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരിക.

പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്ന് ഡൊമസ്റ്റിക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലവര്‍ധന 25ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളിലും പുതിയ മാറ്റം പ്രതിഫലിക്കും. അന്താരാഷ്ട്ര യാത്രകള്‍ക്ക് കുത്തനെ ഉയര്‍ത്തിയ നിരക്കാകും എയര്‍ലൈന്‍സ് ഈടാക്കുക. അന്താരാഷ്ട്ര എടിഎഫ് വിലയില്‍ നിയന്ത്രണങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. കൂട്ടിയ നിരക്കില്‍ മുഴുവനും ഇന്ധന ചെലവിലേക്ക് മാത്രം പോകില്ല, ഒരു ഭാഗം എയര്‍ലൈന്‍ തന്നെ ഈടാക്കും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News