Dailyhunt
ഇങ്ങനൊരു ചിക്കൻ വിഭവം നിങ്ങള്‍ കഴിച്ചു കാണില്ല

ഇങ്ങനൊരു ചിക്കൻ വിഭവം നിങ്ങള്‍ കഴിച്ചു കാണില്ല

Kerala OnlineNews 3 weeks ago

ആവശ്യമായ വസ്തുക്കള്‍

ചിക്കൻ (whole leg piece) - 4
ചുവന്ന മുളകുപൊടി - 2 ടീസ്പൂണ്‍
നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍

ബദാം - 15 എണ്ണം (2 - 3 മണിക്കൂർ വെള്ളത്തില്‍ കുതിർത്ത്
തൊലി കളയുക)
പാല്‍ - 2 - 3 ടേബിള്‍സ്പൂണ്‍
കട്ടിയുള്ള തൈര് - 3 ടേബിള്‍സ്പൂണ്‍ 7. ഫ്രഷ് ക്രീം - 3 ടേബിള്‍സ്പൂണ്‍
കോണ്‍ ഫ്ലോർ - 2 ടേബിള്‍സ്പൂണ്‍
ഇഞ്ചി - വെളുത്തുള്ളി (ചതച്ചത്) - 2 ടീസ്പൂണ്‍
മല്ലിയില - 2 ടേബിള്‍സ്പൂണ്‍ (നന്നായി അരിഞ്ഞത്)
ഒലിവ് ഓയില്‍ / എണ്ണ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - രുചിയില്‍
വെണ്ണ - 2 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കൻ കാലുകളില്‍ മുഴുവൻ കത്തി കൊണ്ടു വരഞ്ഞിടുക. ചുവന്ന മുളകുപൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് ഏകദേശം 20 മിനിറ്റ് മാരിനേറ്റ് ചെയ്യുക.

ബദാം 2 - 3 ടേബിള്‍സ്പൂണ്‍ പാല്‍ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് തൈര്, ഫ്രഷ് ക്രീം, കോണ്‍ ഫ്ലോർ, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, മല്ലിയില, എണ്ണ, അല്പം ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മാരിനേറ്റ് ചെയ്ത ചിക്കനിലേക്ക് ഇത് ചേർത്ത് നന്നായി ഇളക്കുക. റഫ്രിജറേറ്ററില്‍ 2 മണിക്കൂർ മൂടി വക്കുക.

ഓവനില്‍ 180 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ മുകളിലെ റാക്കില്‍ വെച്ച്‌ 25 - 30 മിനിറ്റ് ( ഇടക്ക് വശങ്ങള്‍ തിരിച്ച്‌ ചിക്കൻ പാകമാകുന്നതുവരെ) ഗ്രില്‍ ചെയ്യുക. ചിക്കൻ കഷണങ്ങള്‍ ഓവനില്‍ നിന്ന് പുറത്തെടുത്ത് ഉടൻ തന്നെ ഉരുകിയ ബട്ടർ കൊണ്ട് ബ്രഷ് ചെയ്ത് ചൂടോടെ വിളമ്പുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News