Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇനി 5 മിനിറ്റില്‍ കറി റെഡി

ഇനി 5 മിനിറ്റില്‍ കറി റെഡി

Kerala OnlineNews 14 mins ago

ചേരുവകള്‍

സവാള
ഉപ്പ്
തേങ്ങ
ഇഞ്ചി
പച്ചമുളക്
കറിവേപ്പില
കുരുമുളകുപൊടി
വിനാഗിരി

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഇടത്തരം വലിപ്പമുള്ള മൂന്നു സവാള കട്ടി കുറച്ച്‌ അരിഞ്ഞത് ഒരു ടീസപൂണ്‍ ഉപ്പ് ചേർത്ത് മാറ്റി വെയ്ക്കുക.
ഒരു മുറി തേങ്ങ ചിരകിയതിലേയ്ക്ക് അരക്കപ്പു വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. ശേഷം തേങ്ങാപ്പാല്‍ പിഴിഞ്ഞെടുത്ത് വെയ്ക്കുക.
മാറ്റി വെച്ചിരിക്കുന്ന സവാള പതിനഞ്ചു മിനിറ്റിനു ശേഷം നീരു കളഞ്ഞെടുക്കുക. ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതായ് അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത്, നാല് പച്ചമുളക് ചെറുതായ് അരിഞ്ഞത്, കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി, രണ്ടു ടീസ്പൂണ്‍ വിനാഗിരി എന്നിവ സവാളയിലേക്ക് ചേർക്കുക.
തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാലുകൂടി അതിലേക്ക് ചേർത്ത് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ഇളക്കുക. അങ്കമാലി സ്പെഷ്യല്‍ സർളാസ് തയ്യാർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News