Dailyhunt
ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; അതിശയിപ്പിക്കുന്ന ഫീച്ചറിനെക്കുറിച്ചറിയാം

ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; അതിശയിപ്പിക്കുന്ന ഫീച്ചറിനെക്കുറിച്ചറിയാം

വാട്‌സ് ആപ്പ് കോളുകള്‍ ചെയ്യുമ്പോള്‍ ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങള്‍ ഒഴിവാക്കി സംഭാഷണം കൂടുതല്‍ വ്യക്തമാക്കാനായുള്ള നോയിസ് കാന്‍സലേഷന്‍ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.26.14.1 ലാണ് നിലവില്‍ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.വാട്‌സ്‌ആപ്പ് കോളുകള്‍ ആരംഭിക്കുമ്പോള്‍ത്തന്നെ ഈ ഫീച്ചര്‍ ഡിഫോള്‍ട്ടായി പ്രവര്‍ത്തിച്ചുതുടങ്ങും. ഇതിനുള്ള ഓപ്ഷന്‍ കോളിംഗ് മെനുവില്‍ ഉണ്ട്. വാഹനങ്ങളുടെ ശബ്ദമോ കാറ്റോ തുടങ്ങി സംഭാഷണത്തിന് ശല്യമാകുന്ന എല്ലാ ശബ്ദത്തെയും ഫില്‍റ്റര്‍ ചെയ്ത് മാറ്റാന്‍ ഇതിന് കഴിയും.

വിളിക്കുന്ന രണ്ട് പേര്‍ക്കും വ്യക്തമായി കേള്‍ക്കണമെങ്കില്‍ രണ്ട് പേരും കോളിംഗ് മെനുവില്‍ നല്‍കിയിരിക്കുന്ന പ്രത്യേക ഓപ്ഷന്‍ ഓണ്‍ ചെയ്യണം. ഒരാള്‍ മാത്രമേ ഇത് ഓണ്‍ ചെയ്തിട്ടുള്ളൂ എങ്കില്‍ മറുഭാഗത്തുള്ള വ്യക്തിക്ക് മാത്രമേ വ്യക്തമായി കേള്‍ക്കാന്‍ കഴിയുകയുള്ളൂ. മികച്ച ഓഡിയോ അനുഭവം ലഭിക്കാന്‍ കോള്‍ വിളിക്കുന്ന രണ്ട് പേരും നോയിസ് കാന്‍സലേഷന്‍ ഫീച്ചര്‍ ഓണ്‍ ചെയ്യേണ്ടതുണ്ട്.

വരും ആഴ്ചകളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും വാട്സ്‌ആപ്പ് ഈ ഫീച്ചര്‍ ലഭ്യമാക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം ആന്‍ഡ്രോയിഡ് ആപ്പ് പതിപ്പ് 2.26.11.8-നുള്ള വാട്ട്സ്‌ആപ്പ് ബീറ്റയിലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. അതേസമയം മെറ്റാ, വാട്ട്സ്‌ആപ്പിനായി നിരവധി പുതിയ സവിശേഷതകള്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ടുണ്ട്. ടെസ്റ്റ്ഫ്‌ലൈറ്റ് വഴി നിലവില്‍ ബീറ്റയിലുള്ള ആപ്പിള്‍ കാര്‍പ്ലേയ്ക്കായി ഒരു പ്രത്യേക ആപ്പ് തയ്യാറാക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. മാനേജ് സ്റ്റോറേജ് ഓപ്ഷന്‍ വഴി ചാറ്റുകള്‍ക്കുള്ളിലെ വലിയ ഫയലുകള്‍ സ്വമേധയാ കണ്ടെത്താനും ഇല്ലാതാക്കാനും ആപ്പ് ഇപ്പോള്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. iOS ഉപകരണങ്ങളില്‍ രണ്ട് വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഇത് ചേര്‍ത്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News