Dailyhunt
ഇന്നത്തെ ലഞ്ച് അല്‍പം വ്യത്യസ്തമാക്കിയാലോ ?

ഇന്നത്തെ ലഞ്ച് അല്‍പം വ്യത്യസ്തമാക്കിയാലോ ?

Kerala OnlineNews 2 weeks ago

ചേരുവകള്‍

കൈമ അരി - 3 ഗ്ലാസ്
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി - 10
പച്ചമുളക് - 3
ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട, ബേ ലീവ്സ്, കറിവേപ്പില - ആവശ്യത്തിന്

വെള്ളം - 4 1/2 ഗ്ലാസ്
ഉപ്പ് - ആവശ്യത്തിന്
തേങ്ങാപ്പാല്‍ - 1 ഗ്ലാസ്
അലങ്കരിക്കാൻ
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരണ്ടിയത് - 1 ചെറിയ ബൗള്‍ നിറയെ
പിസ്ത - 50 ഗ്രാം, വറുത്തു പൊടിച്ചത്

തയാറാക്കുന്ന വിധം

ബിരിയാണി തയാറാക്കാനുള്ള പാത്രം ചൂടായിക്കഴിയുമ്പോള്‍ എണ്ണയൊഴിച്ച്‌ ചെറിയഉള്ളി, പച്ചമുളക്, ഗരം മസാലക്കൂട്ടും ചേർത്തു വഴറ്റണം. നന്നായി വഴന്ന ശേഷം ഇതിലേക്കു വെള്ളം ഒഴിച്ച്‌ തിളപ്പിക്കാൻ വയ്ക്കണം. ആവശ്യത്തിന് ഉപ്പും വെള്ളത്തില്‍ ചേർക്കണം. വെള്ളം തിളച്ചു കഴിഞ്ഞ് ഇതിലേക്കു തയാറാക്കി വച്ച തേങ്ങാപ്പാല്‍ ഒഴിച്ച്‌ കഴുകിയ ബിരിയാണി അരിയും ചേർക്കാം. പാത്രം മൂടിവച്ച്‌ വേവിച്ചെടുക്കണം. ചോറ് വെന്തു കഴിഞ്ഞാല്‍ ഇതിലേക്കു വറുത്ത തേങ്ങയും പിസ്തയും ചേർത്ത് കഴിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News