Dailyhunt
ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഭൂപടം ; പാകിസ്താന്റേത് രാഷ്ട്രീയ അസംബന്ധമെന്ന് ഇന്ത്യ

ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഭൂപടം ; പാകിസ്താന്റേത് രാഷ്ട്രീയ അസംബന്ധമെന്ന് ഇന്ത്യ

Kerala OnlineNews 5 years ago

ന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യ. രാഷ്ട്രീയ അസംബന്ധം എന്നാണ് ഇന്ത്യ പാകിസ്താന്റെ പുതുക്കിയ ഭൂപടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.ചൊവ്വാഴ്ച വൈകുന്നേരമാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പുതുക്കയ ഭൂപടം പുറത്തിറക്കിയത്. ആഗോള വിശ്വാസ്യതയില്ലാതെ പരിഹാസ്യമായ വാദമാണ് പാകിസ്താന്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

പാകിസ്താന്റെ 'രാഷ്ട്രീയ ഭൂപടം' രാഷ്ട്രീയ അസംബന്ധത്തിനുള്ള ഒരു അഭ്യാസമാണെന്നും ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും പ്രദേശങ്ങളില്‍ ഒരിക്കലും പാകിസ്താന് അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

പരിഹാസ്യമായ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ല എന്ന് പ്രതികരിച്ച ഇന്ത്യ, പാകിസ്താന്റെ പുതിയ ശ്രമം അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പിന്തുണയ്ക്കുന്നതാണെന്നും പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള പാകിസ്താന്റെ അഭിനിവേശം ഇത് തുറന്നു കാട്ടുന്നെന്നും കൂട്ടിച്ചേര്‍ത്തു.
ജമ്മുകശ്മീരും ഗുജറാത്തിലെ ജുനഗദ് ഭാഗവും തങ്ങളുടെ പ്രദേശമാക്കിയാണ് പുതിയ ഭൂപടം പാകിസ്താന്‍ പുറത്തിറക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News