Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാൻ പരമോന്നതനേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ട് ; വെളിപ്പെടുത്തലുമായി യുഎസ്

ഇറാൻ പരമോന്നതനേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ട് ; വെളിപ്പെടുത്തലുമായി യുഎസ്

വാഷിങ്ടൻ : ഇറാൻ പരമോന്നതനേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ കാര്യങ്ങളില്‍ മുജ്തബ ഖമനയി സജീവമായി ഇടപെടുന്നതിന്റെ സൂചനകളുണ്ടെന്ന് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കവെ റൂബിയോ വിശദീകരിച്ചു.

ഫെബ്രുവരി 28 ന് ഇറാന് നേരെയുണ്ടായ യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിലാണ് മുജ്തബ ഖമനയിക്ക് പരുക്ക് പറ്റിയത്. ഇറാനുമായി കരാറിലെത്തിച്ചേരുന്നതിനെക്കുറിച്ച്‌ റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു. ഉപരോധങ്ങള്‍ നീക്കുന്നതിന് ഇറാൻ ആണവ പദ്ധതികള്‍ ഗണ്യമായി പരിമിതപ്പെടുത്തണമെന്നും റൂബിയോ പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും തുറക്കണമെന്നും അതിലെ കടന്നുപോകുന്ന കപ്പലുകളെ വെടിവയ്ക്കുന്നത് നിർത്തണമെന്നും റൂബിയോ ആവശ്യപ്പെട്ടു. കടലിടുക്കില്‍ ഇറാൻ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്യാൻ യുഎസ് സഹായിക്കുമെന്നും റൂബിയോ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News