Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാനേക്കാള്‍ ഇസ്രയേലിന് ഭീഷണി ഖത്തറെന്ന് മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്; അധികാരത്തിലെത്തിയാല്‍ 'ശത്രുരാജ്യമായി' പ്രഖ്യാപിക്കും

ഇറാനേക്കാള്‍ ഇസ്രയേലിന് ഭീഷണി ഖത്തറെന്ന് മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്; അധികാരത്തിലെത്തിയാല്‍ 'ശത്രുരാജ്യമായി' പ്രഖ്യാപിക്കും

ത്തറാണ് ഇന്ന് ഇറാനേക്കാള്‍ ഇസ്രയേലിന് വലിയ ഭീഷണിയെന്ന് മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുകയാണെങ്കില്‍ ഖത്തറിനെ ഔദ്യോഗികമായി 'ശത്രുരാജ്യമായി' പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇസ്രയേല്‍ ചാനല്‍ 12-ന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവെയാണ് ബെനറ്റിന്റെ പരാമര്‍ശം.

ഇറാന്‍ ഇസ്രയേലിനെ നശിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന രാജ്യമാണെങ്കിലും ഖത്തര്‍ അതിലും അപകടകരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
2023 ഒക്ടോബര്‍ 7-ന് ഇസ്രയേലിനെ ആക്രമിച്ച ഹമാസിന്റെ നുഖ്ബ സേനയ്ക്ക് ഖത്തര്‍ ധനസഹായം നല്‍കിയെന്നും, അല്‍ ജസീറയിലൂടെ ഇസ്രയേലിനെതിരായ പ്രചാരണം നടത്തുന്നതായും ബെനറ്റ് ആരോപിച്ചു. അമേരിക്കയിലെ സര്‍വകലാശാലകളിലടക്കം സ്വാധീനം ചെലുത്താന്‍ ഖത്തര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ ഖത്തറിന് സ്വാധീനമുണ്ടെന്ന ആരോപണവും ബെനറ്റ് ഉന്നയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News