Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഷ ഫൗണ്ടേഷന്റെ 77 തീര്‍ത്ഥാടകരെ മിന്നല്‍ പ്രളയത്തില്‍ കാണാതായെന്ന് സദ്ഗുരു

ഇഷ ഫൗണ്ടേഷന്റെ 77 തീര്‍ത്ഥാടകരെ മിന്നല്‍ പ്രളയത്തില്‍ കാണാതായെന്ന് സദ്ഗുരു

നേപ്പാളില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇഷ ഫൗണ്ടേഷന്റെ 77 തീര്‍ത്ഥാടകരെ കാണാതായെന്ന് സദ്ഗുരു. കൈലാസ മാനസസരോവര്‍ യാത്ര കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടക സംഘത്തെയാണ് കാണാതായത്.

ഇവര്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ ആയിരുന്നപ്പോഴാണ് മിന്നല്‍ പ്രളയം ഉണ്ടായതെന്നും ഇമിഗ്രേഷന്‍ ഓഫീസ് പ്രളയത്തില്‍ മുങ്ങിയെന്നും സദ്ഗുരു അറിയിച്ചു. തീര്‍ത്ഥാടക സംഘത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായും സദ്ഗുരു അറിയിച്ചു. യാത്രയുടെ ഭാഗമായ 21 സംഘത്തിലെ 495 പേര്‍ ഇതിനകം സുരക്ഷിതമായി മടങ്ങിയെത്തിയിട്ടുണ്ടെന്നും സദ്ഗുരു പറഞ്ഞു.

743 പേര്‍ ടിബറ്റിലും 148 പേര്‍ നേപ്പാളിലും 77 പേര്‍ ഇമിഗ്രേഷന്‍ സെന്ററിലും മൂന്ന് വളണ്ടിയര്‍മാര്‍ നേപ്പാളിലെ തിമൂരിലും ആണ് ഉണ്ടായിരുന്നതെന്ന് സദ്ഗുരു എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. വളണ്ടിയര്‍മാരും സപ്പോര്‍ട്ട് ടീമുകളും ഉള്‍പ്പെടെ എല്ലാവരും അതീവ ദുഃഖിതരാണ്. ഗുരു രക്ഷാപ്രവര്‍ത്തനത്തിനായി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. ഇമിഗ്രേഷന്‍ ഓഫീസിലുണ്ടായിരുന്ന ആളുകളെക്കുറിച്ച്‌ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ൃഅപകട സ്ഥലത്തേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരുന്നതിനായി അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്തൊക്കെ അപകടസാധ്യതകള്‍ ഉണ്ടായാലും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും സദ്ഗുരു അറിയിച്ചു. എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അങ്ങേയറ്റം പ്രയാസമേറിയ ഈ സാഹചര്യത്തില്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News