Dailyhunt
ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത യുവതിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത യുവതിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി

Kerala OnlineNews 2 weeks ago

വിശാഖപട്ടണം: ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത യുവതിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി, വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച്‌ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത യുവതിയെ അച്ഛനും ബന്ധുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്.

ആന്ധ്രാപ്രദേശിലെ മച്ചേർലയില്‍ കഴിഞ്ഞ മാസമാണ് സംഭവം. 22 കാരിയീയ ചൗഡേശ്വരിയാണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊലപാതകം ആത്മഹത്യയാക്കാനും ശ്രമം നടന്നു.

മാർച്ച്‌ നാലിനാണ് ചൗഡേശ്വരി നാഗരാജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. തുടർന്ന് കുടുംബം പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിക്കുകയും മാർച്ച്‌ 15 ന് മച്ചേർല ടൗണ്‍ സർക്കിള്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ ദമ്പതികളെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, യുവതിയുടെ തീരുമാനം മാനിക്കാതെ ഭീഷണിപ്പെടുത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.

വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം ചൗഡേശ്വരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി ജീവനൊടുക്കിയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. എന്നാല്‍, യുവതിയെ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ഇതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴികയായിരുന്നു. യുവതി ഉറങ്ങിക്കിടക്കുമ്പോള്‍ തലയിണ ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് പെണ്‍കുട്ടിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News