Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇത് ഇത്ര രുചിയില്‍ കുടിച്ചിട്ടുണ്ടോ ?

ഇത് ഇത്ര രുചിയില്‍ കുടിച്ചിട്ടുണ്ടോ ?

Kerala OnlineNews 2 weeks ago

ചേരുവകള്‍

ഇളനീർ - ഒരു കപ്പ്
കരിക്ക് കാമ്പ് / കരിക്ക് - ഒരു കപ്പ്
കണ്ടൻസഡ് മില്‍ക്ക് - അര കപ്പ്
പാല്‍ - രണ്ടു കപ്പ്

പഞ്ചസാര - കാല്‍ കപ്പ്
ഏലക്കായ്‌ പൊടിച്ചത് - അര ടീസ്പൂണ്‍
കശുവണ്ടി അരിഞ്ഞത് - അര കപ്പ്‌

തയ്യാറാക്കുന്ന വിധം

പകുതി കരിക്ക് കാമ്പ് / കരിക്കിനോടൊപ്പം ഇളനീരും മിക്സിയിലേക്ക് പകർന്ന് നന്നായി അടിച്ചെടുക്കുക / അരച്ചെടുക്കുക. നന്നായി അരഞ്ഞ ചേരുവ മാറ്റിവയ്ക്കുക. പാൻ ചൂടാക്കി അതിലേക്ക് പാല്‍ ഒഴിക്കുക. അതിനോടൊപ്പം കണ്ടൻസഡ് മില്‍ക്കും പഞ്ചസാരയും ചേർത്തിളക്കുക. ചേരുവകള്‍ കുറുകി പകുതിയാകുന്നത് വരെ ഒരു വശത്തേയ്ക്ക് മാത്രം നന്നായി ഇളക്കുക. ചേരുവകള്‍ നന്നായി കുറുകി കഴിയുമ്പോള്‍ അതിലേക്ക് മിക്സിയില്‍ അരച്ചെടുത്ത കരിക്ക് കാമ്പ് ഇളനീർ മിശ്രിതം ചേർക്കുക. നന്നായി കുറുകി വരുമ്പോള്‍ മാറ്റിവച്ചിരിക്കുന്ന കരിക്ക് കാമ്പ് ചേർത്തിളക്കുക. ഏലക്കായ്‌ പൊടിച്ചതും കശുവണ്ടി അരിഞ്ഞതും ഒരു പാത്രത്തില്‍ നന്നായി ചേർത്തിളക്കി പായസത്തിനു മുകളില്‍ തൂവി നന്നായി ഇളക്കുക. ചൂടായിട്ടോ തണുപ്പിച്ചോ പായസം വിളമ്പാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News