വ്യക്തിയുടെ ജനനവുമായി ബന്ധപ്പെട്ട സമയം, സ്ഥലം, ദിവസം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ജാതക നിർമ്മാണം.
എന്നാല്‍ ഇതിന് പുറമെ ജനിച്ച ദിവസവും സമയവും ആശ്രയിച്ച് ചില പൊതുവായ വിശ്വാസങ്ങളും പരമ്പരാഗതമായി നിലനില്‍ക്കുന്നുണ്ട്.
ജന്മസമയം സൂര്യോദയം കഴിഞ്ഞു അധികം വൈകാതെ ആണെങ്കില്‍ അവർ ഏതു വിദ്യയിലും ശോഭിക്കുന്നവരാകും. കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവ് കൂടുതലായി ഉണ്ടാകുമത്രേ. ഈശ്വരവിശ്വാസവും ആചാരങ്ങളിലുള്ള താല്‍പര്യക്കൂടുതലും ഇവരുടെ പ്രത്യേകതകളാണ്.
ജനനം ഉച്ചയ്ക്കാണെങ്കില്‍ ഭരണസാമർഥ്യം ഉള്ളവരായിരിക്കും. സർക്കാർ മേഖല അടക്കം ഉന്നത സ്ഥാനങ്ങളില്‍ എത്താൻ യോഗമുള്ളവരായിരിക്കും. ധാരാളിത്തമുള്ള ജീവിതശൈലി ഇഷ്ടപ്പെടുന്നവരായിരിക്കും.
ഉച്ചകഴിഞ്ഞാണ് ജനനമെങ്കില്‍ സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. ബിസിനസ്സില്‍ തിളങ്ങും. പക്ഷി മൃഗാദികളില്‍ നിന്നും ഭൂമിയില്‍ നിന്നും ധനം നേടുമെന്നും പറയുന്നു.
അസ്തമയത്തിലും രാത്രിയിലും ആണ് ജനനമെങ്കില്‍ അവർ യാത്ര കൂടുതല്‍ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരായിരിക്കും. സുഗന്ധദ്രവ്യങ്ങളിലും ലൗകികമായ ആനന്ദങ്ങളിലും ഇവരില്‍ ചിലർക്ക് താല്‍പര്യം കൂടുതലായി വരാം.

