Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം..

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം..

ർമ്മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് 2026 ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം.

ഹോട്ടല്‍ മാനേജ്മെന്റ്, ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി എന്നിവയില്‍ (നാലു വർഷത്തേയോ മൂന്നു വർഷത്തേയോ) ബിരുദം നേടിയിരിക്കണം. ടൂറിസം ബിരുദങ്ങള്‍ പരിഗണിക്കുന്നതല്ല. അളഗപ്പ യൂണിവേഴ്‌സിറ്റി, ഭാരതിയാർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ബിരുദങ്ങള്‍ പരിഗണിക്കുന്നതല്ല.

നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്സ്പോർട്ട്, ഭാഷായോഗ്യത എന്നിവയുടെ പകർപ്പുകള്‍ സഹിതം നോർക്ക റൂട്ട്സ് www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദർശിച്ച്‌ അപേക്ഷ നല്‍കാവുന്നതാണ്. കുറഞ്ഞത് €2,500 ആണ് പ്രതിമാസ ശമ്പളം (ഏകദേശം ₹2,70,000). മുൻപ് സമാന തസ്തികയിലേയ്ക്ക് അപേക്ഷ നല്‍കിയവർ ഇനി അപേക്ഷിക്കേണ്ടതില്ല. നിലവില്‍ വിദേശ രാജ്യങ്ങളിലോ ക്രൂയിസ് കപ്പലുകളിലോ ജോലി ചെയ്യുന്നവരെയും പരിഗണിക്കുന്നതല്ല. ഉദ്യോഗാർത്ഥികള്‍ക്ക് ഷെഫ് (Chef) തസ്തികയില്‍ നിലവില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിന് ജർമ്മൻ ഭാഷാ യോഗ്യത അനിവാര്യമല്ല. പ്രായപരിധി 35 വയസ്സ്.

നിലവില്‍ ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കുന്നതാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ 12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജർമ്മൻ ഭാഷാപഠനത്തിന് തയ്യാറാകുന്നവരാകണം അപേക്ഷകർ. ബി-വണ്‍ വരെയുളള ജർമ്മൻ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങള്‍, ജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാർത്ഥികള്‍ക്ക് ലഭിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്. ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണല്‍ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News