കാടാച്ചിറ : കാടാച്ചിറ മേഖലയില്‍ പരസ്യ മദ്യപാനവും ലഹരി മൂത്ത് മർദ്ദനങ്ങളും നാട്ടുകാരുടെ സ്വസ്ഥത കെടുത്തുന്നതായി പരാതി.
കാടാച്ചിറ - കോട്ടൂർ റോഡ്, ഒരികര റോഡ് എന്നിവടങ്ങളിലാണ് മദ്യപരുടെ വിളയാട്ടം രാപ്പകല്‍ ഭേദമില്ലാതെ നടക്കുന്നത് പകല്‍ സമയങ്ങളില്‍ ആള്‍പാർപ്പില്ലാന്ത വീടുകള്‍, ക്വാർട്ടേഴ്സുകള്‍, കടത്തിണ്ണകള്‍ എന്നിവടങ്ങളിലാണ് ഇവർ തമ്പടിക്കുന്നത്.
മദ്യ ലഹരിയില്‍ ഏറ്റുമുട്ടുന്ന സംഭവങ്ങളുമുണ്ട് കഴിഞ്ഞ ദിവസം നടന്ന കൈയ്യാങ്കളിയില്‍ പരുക്കേറ്റ രണ്ടു പേർ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു സ്ത്രീകളും കുട്ടികളും നടന്നു പോകുന്ന റോഡരികില്‍ വെച്ചാണ് മദ്യപസംഘം വിളയാടുന്നത് മദ്യം മാത്രമല്ല ഇവർ മറ്റു ലഹരികളും ഉപയോഗിക്കുന്നതായി സംശയമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു അടിയന്തിരമായ പൊലിസ് ഇടപെട്ട് ജനങ്ങളുടെ സമാധാന ജീവിതം സംരക്ഷിക്കണമെന്നാണ് ആവശ്യം.

