Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കടലക്കറി ഇനി വേറെ ലെവല്‍! ഈ ഒരു ട്രിക്ക് രുചി ഇരട്ടിയാക്കും

കടലക്കറി ഇനി വേറെ ലെവല്‍! ഈ ഒരു ട്രിക്ക് രുചി ഇരട്ടിയാക്കും

Kerala OnlineNews 2 weeks ago

ചേരുവകള്‍

വെള്ളക്കടല
തൈര്
കശുവണ്ടി
ഇഞ്ചി വെളുത്തുള്ളി
പച്ചമുളക്
മഞ്ഞള്‍പ്പൊടി
മുളകുപൊടി

മല്ലിപ്പൊടി
ജീരകപ്പൊടി
വെളിച്ചെണ്ണ
സവാള
മല്ലി
ഗരംമസാല

തയ്യാറാക്കുന്ന വിധം

വെള്ളക്കടല വൃത്തിയായി കഴുകി കുറച്ച്‌ ഉപ്പ് ചേർത്തു വേവിക്കാം.
കുറച്ച്‌ തൈരിലേയ്ക്ക് എട്ട് കശുവണ്ടി, ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർക്കാം.
ഇതില്‍ പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് അരച്ചെടുക്കാം.
ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം.
അതിലേയ്ക്ക് എണ്ണ ഒഴിച്ച്‌ ജീരകം ചേർത്തു പൊട്ടിക്കാം.
ഇതിലേയ്ക്ക് കസൂരിമേത്തി, അരച്ചെടുത്ത മിശ്രിതം എന്നിവ ചേർത്ത് കുറഞ്ഞ തീയില്‍ അടച്ചു വച്ച്‌ വേവിക്കാം.
ഇതിലേയ്ക്ക് വേവിച്ച വെള്ളക്കടല ചേർത്ത് ഇളക്കി യോജിപ്പിക്കാം.
സവാള കട്ടികുറച്ച്‌ അരിഞ്ഞതും ചേർത്ത് വഴറ്റാം.
കുറച്ച്‌ ഗരംമസാലയും മല്ലിയും ചേർത്ത് 3 മിനിറ്റ് വേവിക്കാം.
ശേഷം അടുപ്പണച്ച്‌ ചൂടോടെ വിളമ്പാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News