Dailyhunt
കടുവയുടെ ആക്രമണത്തില്‍ 58 കാരനു ദാരുണാന്ത്യം

കടുവയുടെ ആക്രമണത്തില്‍ 58 കാരനു ദാരുണാന്ത്യം

Kerala OnlineNews 3 weeks ago

ന്ദ്രാപുർ: മഹാരാഷ്ട്രയിലെ ചന്ദ്രാപുരില്‍ കടുവയുടെ ആക്രമണത്തില്‍ 58 കാരനു ദാരുണാന്ത്യം. നാഗ്ബിഹിദ് വനമേഖലയിലെ മിൻതൗർ സ്വദേശിയായ ഹരിദാസ് മഹാദേവ് ആണ് മരിച്ചത്.മഹുവ പൂവ് ശേഖരിക്കാൻ വനിത്തില്‍ ശനിയാഴ്ച പുലർച്ചെയാണ് വീട്ടില്‍നിന്ന് തിരിച്ചത്.

രാത്രിയായിട്ടും തിരിച്ചെത്താതായതോടെ കുടുംബാംഗങ്ങള്‍ തിരച്ചില്‍ തുടങ്ങി. അകന്ന ബന്ധുവാണ് പ്രദേശത്ത് രണ്ട് കടുവകളെയും രണ്ട് കുട്ടികളെയും കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ പിറ്റേന്നാണ് ഹരിദാസിന്റെ മൃതദേഹം കണ്ടെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News