കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (03-08-2026) അവധി പ്രഖ്യാപിച്ചു.
മൂഴിയാർ ഡാം തുറന്നുവിടാനുള്ള സാധ്യത പരിഗണിച്ചും കടലാക്രമണവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും എന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു.
അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും അവധി ബാധകമാണ്. അതേസമയം പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ആലപ്പുഴയില്‍ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്.

