Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാണാതായ കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മരിച്ച നിലയില്‍

കാണാതായ കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മരിച്ച നിലയില്‍

ത്തനംതിട്ട: ഒരു മാസം മുൻപ് കാണാതായ കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉള്‍ക്കാട്ടില്‍ കണ്ടെത്തി.

കോടതിയില്‍ നിന്ന് സമൻസ് വന്നതിന് പിന്നാലെയാണ് മോഹൻദാസ് കാട് കയറിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥർ തെരച്ചില്‍ നടത്തിവരികയായിരുന്നു.

പാറയുടെ ചെരുവിലായി മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഊര് മൂപ്പന്റെ മൃതദേഹം കണ്ടെടുത്തത്. പൂർണമായും ജീർണിച്ച രീതിയിലായിരുന്നു മൃതദേഹം. ഉള്‍വനത്തിലായിരുന്നു മൃതദേഹം.

കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട എത്തിയ സമൻസിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് മോഹൻ ദാസ് കാട് കയറിയതെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഡ്രോണ്‍ ഉപയോഹഗിച്ചും കെഡാവർ നായ്ക്കളെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ സമഗ്ര പരിശോധനയിലാണ് ഉള്‍ക്കാട്ടില്‍ നിന്നും മൃതദേഹം ലഭിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News