കണ്ണൂർ: സൂപ്പർ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയുടെ ഹോം മത്സരങ്ങള്‍ നടക്കുന്ന കണ്ണൂർ മുൻസിപ്പല്‍ ജവഹർ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ആദ്യ ഘട്ട പ്രവർത്തിയായ ഗ്രൗണ്ടിനു ചുറ്റുമുള്ള കാടുകള്‍ വെട്ടി തെളിക്കുന്ന പ്രവർത്തികള്‍ പൂർത്തിയായി. സൂപ്പർ ലീഗ് മത്സരത്തിന് അനുയോജ്യമായ രീതിയില്‍ സ്‌റ്റേഡിയത്തെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൗണ്ടില്‍ പുല്ല് വെച്ച് പിടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഗ്യാലറിയുടെ പെയ്റ്റിംങ്, സ്റ്റേഡിയത്തില്‍ താല്‍കാലികമായ ലൈറ്റ് വെച്ചു പിടിപ്പിക്കുക, ഡ്രെസ്സിംങ് റൂം, മെഡിക്കല്‍ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിംങിന് വേണ്ട പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയ പ്രർത്തികള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും. സെപ്റ്റംബർ 25 ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി തൃശൂർ മാജിക് എഫ്‌സി തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ സൂപ്പർ ലീഗ് കേരള മൂന്നാം സീസണ് തുടക്കമാകും.

