കണ്ണൂർ: പിണറായിയുടെ വീട്ടില്‍ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ചു നടന്നപ്രകടനത്തിന്റെ മറവില്‍ നഗരത്തില്‍ അഴിഞ്ഞാടുകയും അക്രമം നടത്തുകയും എൻജിഒ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കോർപ്പറേഷൻ ഓഫീസ് വളപ്പില്‍ സ്ഥാപിച്ച ബോർഡുകള്‍ നശിപ്പിക്കുകയും ചെയ്ത എസ്‌എഫ്‌ഐക്കാരുടെ നടപടിയില്‍ എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
അഴിമതി ആരോപണത്തില്‍ നടക്കുന്ന അന്വേഷണത്തെ നിയമപരമായി നേരിടുന്നതിനുപകരം തെരുവുയുദ്ധം സംഘടിപ്പിക്കുകയും സർവീസ് സംഘടനകളുടെ ബോർഡ് നശിപ്പിക്കുകയും ചെയ്യുന്നത് ബുദ്ധി ശൂന്യമായ പ്രവർത്തിയാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

