Friday, 24 Sep, 12.35 pm Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
കണ്ണൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു ; ഭാര്യ അതീവ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍ : കുടിയാന്മല മുയിപ്ര എരുവേശ്ശിയില്‍ 9 മാസം പ്രായമുള്ള [ ധ്യാന്‍ചന്ദ്] കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു.ഏരുവേശി മുയിപ്രയിലെ സതീശനാണ് ഒന്‍പത് മാസം പ്രായമുള്ള മകന്‍ ധ്യാന്‍ ദേവിനെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭാര്യ അഞ്ജു (28) വിനെയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരാവസ്ഥിലുള്ള അഞ്ജു ചികിത്സയിലാണ്.സംഭവ സമയം സതീശന്റെ മതാവ് വീട്ടിലുണ്ടായിരുന്നു. ഇവരെ മുറിക്കുള്ളില്‍ അടച്ചിട്ട ശേഷമാണ് സതീശന്‍ ക്രൂരകൃത്യം ചെയ്തത്.അ​ഞ്ജു​വി​ന്‍റെ ക​ര​ച്ചി​ല്‍​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് ഇ​രു​വ​രെ​യും ആശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല

പിതാവ് മാവില സതീശ(38 )ന്റെ മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അഞ്ജുവിനെയും കുഞ്ഞിനേയും ജില്ലയിലെ സ്വകാര്യ ആശുപതിയിലേക്കും മാറ്റി. സ​തീ​ശ​ന്‍ മാ​ന​സി​ക​പ്ര​ശ്ന​മു​ള്ള ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Also read

കണ്ണൂരില്‍ ആമ്ബിലാട്ടെ കൊപ്രഷെഡ്ഡിന് തീപ്പിടിച്ചു
എംഎല്‍എ ഇന്‍ പഞ്ചായത്ത് പരിപാടിക്ക് കണ്ണൂര്‍ ചിറക്കലില്‍ തുടക്കം
കണ്ണൂര്‍ കുടിയാന്മലയിലെ പിഞ്ചു കുഞ്ഞിന്റെ കൊലപാതകം നാടിനെ നടുക്കി

മാ​ന​സി​ക രോ​ഗ​ത്തി​ന് മ​രു​ന്ന് ക​ഴി​ക്കു​ന്ന ആ​ളാ​ണ് സ​തീ​ശ​നെ​ന്നും ഇ​ന്ന് ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.ശ്രീകണ്ഠപുരം കുടിയാന്മലയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top