Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്ണൂരില്‍ സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണം പണയംവെച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മൂന്നംഗ സംഘം അറസ്റ്റില്‍

കണ്ണൂരില്‍ സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണം പണയംവെച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മൂന്നംഗ സംഘം അറസ്റ്റില്‍

ക്കരക്കല്‍: വ്യാജ സ്വർണം പണയം വെച്ച്‌ സഹകരണബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മൂന്നുപേരെ ചക്കരക്കല്‍ പൊലിസ് അറസ്റ്റുചെയ്തു.

കൂടാളി സ്വദേശി മുഹമ്മദ് ഹഫ്‌നാസ് (37), ഇരിവേരി സ്വദേശികളായ ധനേഷ് ബാബു (44), മുനീർ ചന്ദ്രോത്ത് (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പെരളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ വെള്ളച്ചാല്‍ ഈവനിംഗ് ബ്രാഞ്ചിലാണ് പ്രതികള്‍ സംഘടിതമായി തട്ടിപ്പ് നടത്തിയത്.

പ്രതികളായ ധനേഷും മുനീറും ചേർന്നാണ് വ്യാജ സ്വർണാഭരണങ്ങള്‍ പലതവണയായി ഈ ബാങ്ക് ശാഖയില്‍ പണയം വെച്ചത്. മുനീർ 120.8 ഗ്രാമും ധനേഷ് 62.325 ഗ്രാമും തൂക്കം വരുന്ന വ്യാജ ആഭരണങ്ങള്‍ പണയം വെച്ച്‌ 17 ലക്ഷത്തി ഇരുപതിനായിരം രൂപയോളം തട്ടിയെടുക്കുകയായിരുന്നു. സഹകരണബാങ്ക് അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ആഭരണങ്ങളില്‍ '916 BIS' എന്ന് വ്യാജമായി മുദ്ര പതിപ്പിച്ചിരുന്നു. ചെമ്പിലും മെഴുകിലും തീർത്ത ആഭരണങ്ങളില്‍ സ്വർണം പൂശിയാണ് ഇവർ തട്ടിപ്പിന് ഉപയോഗിച്ചത്. ഈ വ്യാജ ആഭരണങ്ങള്‍ ധനേഷിനും മുനീറിനും എത്തിച്ചു നല്‍കിയത് കൂടാളി സ്വദേശിയായ ഹഫ്നാ സാണെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.സ്ഥാപനത്തിലെ മാനേജർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പ്രതികളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച്‌ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തിവരുന്നത്. ഇവർക്കു പിന്നില്‍ വൻ റാക്കറ്റു തന്നെ പ്രവർത്തിക്കുന്നതായി സംശയമുണ്ട്.എസ്.ഐ.മാരായ ഇ.വി വിനീത്, മഹേഷ്, എ.എസ്.ഐ ഷിജിത്ത് കുമാർ, സീനിയർ സി.പി.ഒ.മാരായ എൻ. വി ഷിജു, സനൂപ്, സി.പി.ഒ അഖിലേഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News