പേരാവൂർ: കാഞ്ഞിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പേരാവൂർ കൊട്ടംചുരത്തെ വി.പി.ഹനീഫയെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു.
അഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റുകള്‍, സ്കൂബ ടീം, പേരാവൂർ പോലീസ്, മോണിംങ്ങ് ഫൈറ്റേഴ്‌സ്, സന്നദ്ധ സംഘടനാ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
സജീവ് ജോസഫ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ ശ്രീധരൻ, പഞ്ചായത്ത് പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ, ഇരിട്ടി തഹസില്‍ദാർ എൻ.സീമ, ഡെപ്യൂട്ടി തഹസില്‍ദാർ ബിജി ജോണ്‍, വെള്ളർവള്ളി വില്ലേജ് ഓഫീസർ എം.രാജീവൻ എന്നിവർ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി.

