ബംഗളുരു,: കർണാടകയിലെ ഉത്തര കന്നഡയില്‍ ഏഴ് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മുങ്ങി മരിച്ചു. ഉത്തര കന്നഡയിലെ ബട്കലിനടുത്തുള്ള തട്ടെ ഹക്കലു നദിയിലാണ് ഏഴ് സ്ത്രീകളുള്‍പ്പെടെ എട്ട് പേര്‍ മുങ്ങിമരിച്ചത്.
രണ്ടുപേര്‍ രക്ഷപ്പെട്ടു. കാണാതായ മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ലക്ഷ്മി മഹാദേവ് നായിക് (42), ഉമേഷ് നായിക് (30), ലക്ഷ്മി നായിക് (30), ലക്ഷ്മി അണ്ണപ്പ നായിക് (60), ലക്ഷ്മി ശിവറാം നായിക് (49), ജ്യോതി നാഗപ്പ നായിക് (34), മാലതി നായിക് (38), മസ്തമ്മ നായിക് എന്നിവരാണ് മരിച്ചത്.നദിയില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
നിരവധി പേർ ഒഴുക്കില്‍പ്പെട്ടതായും സംശയമുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൊക്കലു നദിയില്‍ കക്ക വരാന്‍ പോയ 14 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. കക്ക വാരുന്നതിനിടയില്‍ നദിയിലെ വെള്ളം ക്രമാതീതമായി ഉയരുകയായിരുന്നു. ഒരു പുരുഷനും ഏഴു സ്ത്രീകള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്.

