Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാസര്‍ഗോഡ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം

കാസര്‍ഗോഡ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം

ബേടകം: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട 11 വയസുകാരന് ദാരുണാന്ത്യം.കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെയും റൗഷാനയുടെയും മകൻ ഇബ്രാഹീം ബാദുഷ (11) ആണ് മരിച്ചത്.

കുറ്റിക്കോലില്‍ മദ്രസ അധ്യാപകനാണ് സിദ്ദീഖ് സഖാഫി.

ഞായറാഴ്ച രാത്രി വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടർന്ന് ഇബ്രാഹീമിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.

വീട്ടുകാർ ഉടൻ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേഡഡുക്ക പാണ്ടിക്കണ്ടം മദർ ബഡ്സ് സ്പെഷ്യല്‍ സ്കൂളിലെ വിദ്യാർഥിയായിരുന്നു ഇബ്രാഹീം ബാദുഷ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News