Wednesday, 19 May, 5.55 am Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
കേരള പൊലീസ് തമിഴ്‌നാട് അതിര്‍ത്തിയിലെ റോഡ് മണ്ണിട്ടടച്ചു

തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തിയിയിലെ റോഡ് കേരളാ പൊലീസ് മണ്ണിട്ടടച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്തിന് സമീപം കൂനന്‍പനയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന റോഡാണ് വെളളറട പൊലീസ് മണ്ണിട്ടടച്ചത്.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടക്കത്തില്‍ തന്നെ റോഡ് അടച്ചിരുന്നെന്നും എന്നാല്‍ ചിലര്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് മണ്ണിട്ടടച്ചതെന്നും വെളളറട പൊലീസ് അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി വഴിയുള്ള യാത്രയ്ക്കു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. കേരള - തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ ഇഞ്ചിവിള ചെക്ക്പോസ്റ്റ് സന്ദര്‍ശിച്ചു.കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു ലഭിക്കുന്ന യാത്ര പാസ് ഉള്ളവരെ മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top