Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ ആദ്യമായി ഓണം മെനുവുമായി ടാറ്റാ സ്റ്റാര്‍ബക്സ്

കേരളത്തില്‍ ആദ്യമായി ഓണം മെനുവുമായി ടാറ്റാ സ്റ്റാര്‍ബക്സ്

Kerala OnlineNews 48 mins ago

കൊച്ചി:പരമ്പരാഗത കേരളീയ രുചികള്‍ക്ക് പുതിയ മുഖം നല്‍കിക്കൊണ്ട് ടാറ്റ കണ്‍സ്യൂമർ പ്രോഡക്‌ട്സിന്റെയും സ്റ്റാർബക്സിന്റെയും സംയുക്ത സംരംഭമായ ടാറ്റ സ്റ്റാർബക്സ് സംസ്ഥാനത്ത് ആദ്യമായി ഓണം പ്രമേയമാക്കിയ പ്രത്യേക മെനു അവതരിപ്പിച്ചു.

ഓഗസ്റ്റ് 16 മുതല്‍ 26 വരെ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഒമ്പത് സ്റ്റാർബക്സ് സ്റ്റോറുകളിലാണ് ഈ ലിമിറ്റഡ് എഡിഷൻ ഓണം മെനു ലഭ്യമാകുന്നത്. കേരളത്തിന്റെ പാചക പാരമ്പര്യത്തിലെ പരിചിതമായ രുചികള്‍ക്ക് സമകാലികമായ രൂപം നല്‍കുന്ന ഈ മെനുവില്‍ നേന്ത്രപ്പഴം, ചക്ക, അവിയല്‍, ഇഞ്ചിപ്പുളി, ശർക്കര തുടങ്ങിയ തനത് ചേരുവകളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മൂന്ന് പ്രധാന വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സീസണല്‍ പച്ചക്കറികള്‍ ചേർത്ത അവിയലിനൊപ്പം മധുരവും പുളിയും കലർന്ന ഇഞ്ചിപ്പുളി സോസ് ചേർത്ത 'അവിയല്‍ ഇഞ്ചിപ്പുളി റാപ്പ്', കേരളശൈലിയില്‍ വറുത്തെടുത്ത കോഴിയിറച്ചി പച്ചിലകള്‍ക്കൊപ്പം പൊറോട്ടയില്‍ പൊതിഞ്ഞ 'പൊരിച്ച കോഴി റാപ്പ്', കേരളീയ സുഗന്ധവ്യഞ്ജനങ്ങള്‍ ചേർത്ത് വറുത്തെടുത്ത കോഴിയിറച്ചി നിറച്ച 'നാടൻ കോഴി പഫ്' എന്നിവയാണ് പ്രധാന ഭക്ഷണവിഭവങ്ങള്‍.

ഇതിനുപുറമെ, നേന്ത്രപ്പഴവും ശർക്കരയും ചക്കയും കൊണ്ടുള്ള മധുരപലഹാരങ്ങളും ഈ മെനുവിന്റെ പ്രത്യേകതയാണ്. നേന്ത്രപ്പഴം, നെയ്യ്, ശർക്കര എന്നിവ ചേർത്ത മിശ്രിതം പേസ്ട്രിയില്‍ നിറച്ച 'നേന്ത്രപ്പഴം ശർക്കര തേങ്ങാ സ്ട്രൂഡല്‍', പഴുത്ത നേന്ത്രപ്പഴവും ശർക്കരയും ചേർത്ത 'നേന്ത്രപ്പഴം ശർക്കര ലോഫ് കേക്ക്', സ്പോഞ്ച് കേക്കിനുള്ളില്‍ ചക്ക ക്രീം നിറച്ച 'ചക്ക സ്വിസ് റോള്‍' എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

പഴുത്ത ചക്കയുടെ സ്വാഭാവിക തേൻ മധുരവും കറുവപ്പട്ടയുടെ സുഗന്ധവും ചേർന്ന 'ചക്ക ഫ്ലാറ്റ് വൈറ്റ്', സ്റ്റാർബക്സിന്റെ സിഗ്നേച്ചർ കോള്‍ഡ് ബ്രൂവില്‍ ചക്കയുടെ രുചി ചേർത്ത 'ചക്ക കോള്‍ഡ് ബ്രൂ' എന്നീ രണ്ട് പ്രത്യേക പാനീയങ്ങളും ഈ ഓണം മെനുവിന് മാറ്റുകൂട്ടുന്നു. ഈ ലിമിറ്റഡ് എഡിഷൻ മെനു ഓഗസ്റ്റ് 16 മുതല്‍ 26 വരെയുള്ള 11 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാകുന്നത്.

"ഓണം കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഉത്സവങ്ങളിലൊന്നാണെന്നും കുടുംബങ്ങള്‍ ഒത്തുചേരുന്ന ഈ വേളയില്‍ ഭക്ഷണവിഭവങ്ങള്‍ ഒരേസമയം ആഘോഷത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാകുന്നുവെന്നും ഓണത്തിന്റെ ആഘോഷാന്തരീക്ഷം രുചികരമായ വിഭവങ്ങള്‍, ഉത്സവ മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങള്‍ ഞങ്ങളുടെ ആദ്യ ഓണം മെനുവിലൂടെ ശ്രമിച്ചത്. നേന്ത്രപ്പഴവും ചക്കയും മുതല്‍, അവിയല്‍, ഇഞ്ചിപ്പുളി തുടങ്ങിയ കേരളത്തിന്റെ പാചക സംസ്കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ ചേരുവകളും രുചികളും വരെ സ്റ്റാർബക്സിന്റെ തനതായ രീതിയില്‍ പുതിയ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്," ടാറ്റ സ്റ്റാർബക്സിന്റെ ഉല്‍പ്പന്ന-വിപണന വിഭാഗം മേധാവി മിതാലി മഹേശ്വരി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News