സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,070 രൂപയായും ഒരു പവൻ സ്വർണത്തിന്റെ വില 1,04,560 രൂപയായും ഉയർന്നു.എന്നാല്‍ ഈ നേരിയ വർധനവ് നിലനില്‍ക്കുമ്പോഴും, ഈ ഒക്ടോബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലാണ് നിലവില്‍ സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നലെ (ഒക്ടോബർ 23) സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 13,060 രൂപയിലേക്ക് (ഗ്രാമിന്) എത്തിയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയില്‍ ദൃശ്യമായ തുടർച്ചയായ ഇടിവാണ് വില ഈ റെക്കോർഡ് കുറവിലേക്ക് എത്തിച്ചത്. ഒക്ടോബർ 10, 11 തീയതികളില്‍ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 13,880 രൂപയില്‍ നിന്നാണ് ദിവസങ്ങള്‍ക്കുള്ളില്‍ വില ഇത്രയും താഴേക്ക് പതിച്ചത് എന്നത് ശ്രദ്ധേയമാണ്.

