Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണം'; കേന്ദ്രത്തിന് കത്തയച്ച്‌ ജോസ് കെ മാണി എംപി

'കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണം'; കേന്ദ്രത്തിന് കത്തയച്ച്‌ ജോസ് കെ മാണി എംപി

തിശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങളില്‍ സംസ്ഥാനത്തിന് അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച്‌ ജോസ് കെ മാണി എംപി.

സംസ്ഥാനത്തെ ഗുരുതര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമാണ് ജോസ് കെ മാണി എംപി കത്തയച്ചത്. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷായ്ക്കും കത്ത് നല്‍കി. മഴക്കെടുതിയില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസം, പുനരധിവാസം എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണം. വീടുകള്‍, റോഡുകള്‍, കൃഷി, വ്യാപാര മേഖല എന്നിവയ്ക്ക് വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കൂടാതെ ഓണാഘോഷം ഉള്‍പ്പടെ മുന്നില്‍ക്കണ്ട് വ്യാപാരികള്‍ സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും നശിച്ച സാഹചര്യത്തില്‍ അവര്‍ക്കും പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണം.സ്ഥിരം ദേശീയ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

ദുരന്തത്തിന്റെ തീവ്രത കുറഞ്ഞ ശേഷമാണ് പലപ്പോഴും കേന്ദ്രസംഘങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും ഇതുമൂലം യഥാര്‍ത്ഥ നാശനഷ്ടങ്ങളുടെ വ്യാപ്തി നേരിട്ട് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന സാഹചര്യമാണുള്ളത്. ദുരന്തത്തിന്റെ ആഘാതം ഏറ്റവും രൂക്ഷമായിരിക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ കേന്ദ്രസംഘങ്ങള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും, ദുരന്തമുണ്ടായ ആദ്യ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കുന്ന സ്ഥിരം ദേശീയ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News