Dailyhunt
കെ.റെയില്‍ പദ്ധതി : മാടായിപ്പാറയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

കെ.റെയില്‍ പദ്ധതി : മാടായിപ്പാറയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

Kerala OnlineNews 4 years ago

പഴയങ്ങാടി: കെ.റെയില്‍ പദ്ധതിയ്ക്കായി മാടായിപ്പാറയിലെ ഭൂമി ഏറ്റെടുക്കാനുളള നീക്കത്തിനെതിരെ മാടായിപ്പാറ സംരക്ഷണ സംമിതി മാടായിപ്പാറയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്ര സര്‍ക്കാര്‍ പോലും അവഗണിച്ച കെ.റെയില്‍ പദ്ധതിയെ വികസനത്തിനെന്ന പേര് പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിച്ച്‌ പാര്‍ട്ടി ഫണ്ടിലേക്ക് കോടികള്‍ അടിച്ചുമാറ്റാനുള്ള രാഷ്ട്രിയ ഭിക്ഷാംദേഹികളായി കേരള സര്‍ക്കാര്‍ അധ:പതിച്ചുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് സതിശന്‍ പാച്ചേനി പറഞ്ഞു.

കേരളത്തില്‍ അടിക്കടിയുണ്ടാവുന്ന ദുരന്തങ്ങളില്‍ നിന്ന് പോലും പാഠംപടിക്കാതെ വീണ്ടും പ്രകൃതിയെ രണ്ടായി കീറിമുറിച്ച്‌ വികസനം സ്വപ്‌നം കാണുന്നവര്‍ വരുംതലമുറയെ മറക്കുന്നു.

വിശാലമായി പരന്ന് കിടക്കുന്ന മാടായിപ്പാറയുടെ ജൈവ സമ്ബത്ത് നശിപ്പിക്കുന്നതിനോടൊപ്പം ഒരു ആവാസവ്യവസ്ഥയെ തന്നെ താളം തെറ്റിക്കുന്ന പദ്ധതിക്ക് എതിരായ ശക്തമായ ജനരോഷം പ്രതിഷേധ പരിപാടിയില്‍ ഉയര്‍ന്നു.

Also read

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് പാര്‍ട്ടികള്‍ ഉത്തരവാദിത്വം കാണിച്ചില്ല: സി.വി ബാലകൃഷ്ണന്‍
കണ്ണുരില്‍ തുലാം വര്‍ഷം തുടങ്ങി: പലയിടങ്ങളിലും കനത്ത മഴ
ടി വി മുസ്തഫ പാപ്പിനിശ്ശേരിയുടെ 'കാക്കിക്കുള്ളിലെ സി ഐ ഡി ഡ്രൈവര്‍' പ്രകാശനം ചെയ്തു

മാടായിപ്പാറ സംരക്ഷണ സമിതി കണ്‍വീനര്‍ പി.പി. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സമിതി ചെയര്‍ന്മാന്‍ കെ.പി. ചന്ദ്രാംഗദന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയന്‍ നീലകണ്ഠന്‍, പ്രകൃതി വന്യജീവി സംരക്ഷകന്‍ അഡ്വ. വിവേക്, മാടായിക്കാവ് ദേവസ്വം മാനേജര്‍ നാരായണപിടാരര്‍, സി. നാരായണന്‍ എ.പി. ബദറുദ്ധീന്‍, ഇബ്രാഹിംകുട്ടി മാസ്റ്റര്‍, സുധീര്‍ വെങ്ങര, എസ്.യു. റഫിഖ്, പുഷ്പകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News