ചേരുവകള്‍
പാല്‍- 2 കപ്പ്
കാപ്പിപ്പൊടി- 1 1/2 ടേബിള്‍സ്പൂണ്‍
ശർക്കരപൊടി- 3 ടേബിള്‍സ്പൂണ്‍
വാനില എക്സ്ട്രാക്റ്റ്- 1/2 ടീസ്പൂണ്‍
ചോക്ലേറ്റ് സോസ്- 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് തണുത്ത പാലിലേയ്ക്ക് ഒന്നര ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടിയും, മൂന്ന് ടേബിള്‍സ്പൂണ്‍ ശർക്കരപ്പൊടി, അര ടീസ്പൂണ്‍ വാനില എക്സ്‌ട്രാക്റ്റ് എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്തെടുക്കാം. എല്ലാ ചേരുവകളും നല്ല മിനുസമായി കിട്ടുന്നതു വരെ ബ്ലെൻഡ് ചെയ്യാം. ഒരു ഗ്ലാസിലേയ്ക്ക് ചോക്ലേറ്റ് സോസ് ഒഴിക്കാം. ഇതിലേയ്ക്ക് ബ്ലെൻഡ് ചെയ്ത കോഫി ഒഴിക്കാം. ആവശ്യമെങ്കില്‍ ഐസ്ക്യൂബ് കൂടി ചേർത്ത് കുടിച്ചു നോക്കൂ.

