Sunday, 09 Aug, 7.20 am Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
കൊറോണയെ പ്രതിരോധിക്കാന്‍ 'ഭാഭിജി പപ്പടം' കഴിക്കാന്‍ നിര്‍ദേശിച്ച കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് മറ്റൊരു കേന്ദ്രമന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബിജെപി മുതിര്‍ന്ന നേതാവ് കൂടിയായ അര്‍ജുന്‍ രാം മേഖ്വാലിനാണ് രോഗം സ്ഥിരീകരിച്ചത്. താന്‍ കോവിഡ് ബാധിതനാണെന്ന വിവരം മേഖ്വാല്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്. നിലവില്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

'കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടതോടെ തന്നെ ഞാന്‍ പരിശോധനകള്‍ നടത്തിയിരുന്നു.. ആദ്യ പരിശോധനഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും രണ്ടാമത്തെ ഫലം പോസിറ്റീവായി വന്നു.. ആരോഗ്യനില തൃപ്തികരമാണെങ്കിലും വിദഗ്ധരുടെ നിര്‍ദേശപ്രകാരം എയിംസില്‍ ചികിത്സയ്ക്കായി പ്രവേശിച്ചിരിക്കുകയാണ്.. ഈയടുത്ത ദിവസങ്ങളില്‍ ഞാനുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരും ദയവു ചെയ്ത് ആരോഗ്യം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്'.. മേഖ്വാല്‍ ട്വീറ്റ് ചെയ്തു. കോവിഡ് രോഗം സ്ഥിരീകരിക്കുന്ന നാലാമെത്തെ കേന്ദ്രമന്ത്രിയാണ് ജലവിഭവശേഷി വകുപ്പ് മന്ത്രിയായ അര്‍ജുന്‍ രാം മേഖ്വാല്‍.

കൊറോണയെ പ്രതിരോധിക്കാന്‍ പപ്പടം കഴിക്കാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് ഇദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. 'ഭാഭിജി' എന്ന പേരിലുള്ള പപ്പടം കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികളുടെ ഉത്പ്പാദനം കൂട്ടുമെന്നായിരുന്നു എംപിയുടെ അവകാശവാദം. ഈ വിചിത്ര മാര്‍ഗനിര്‍ദേശത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് ഒരു പപ്പടം നിര്‍മ്മാണ കമ്ബനി തയ്യാറാക്കിയ പുതിയതരം പപ്പടം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ അവകാശവാദം. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ തീര്‍ത്തും ഫലപ്രദമാണീ പപ്പടമെന്ന് തെളിയുകയും ചെയ്‌തെന്നായിരുന്നു മേഖ്വാല്‍ പറഞ്ഞത്.. സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ച 'പപ്പട മരുന്ന്' നിര്‍ദേശിച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top