ചേരുവകള്‍
വാഴപ്പഴം- 1/2 കപ്പ്
പാല്‍- 1 കപ്പ്
ഏലയ്ക്കപ്പൊടി- 1/2 ടീസ്പൂണ്‍
ജാതിക്കപ്പൊടി- 1 നുള്ള്
പഞ്ചസാര- 3 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് നന്നായി പഴുത്ത വാഴപ്പഴം ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. അത് സ്പൂണ്‍ ഉപയോഗിച്ച് ഉടച്ചെടുക്കാം. ഇതിലേയ്ക്ക് ഒരു കപ്പ് പാല്‍ ഒഴിക്കാം.പാല്‍ തണുപ്പിച്ചൊഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. അര ടീസ്പൂണ്‍ ഏലയ്ക്കപ്പൊടിയും ഒരു നുള്ള് ജാതിക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
ഇതിലേയ്ക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ പഞ്ചസാര പൊടിച്ചു ചേർക്കാം. മധുരം ആവശ്യത്തിനനുസരിച്ച് ചേർത്താല്‍ മതിയാകും. ഇവ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. ഇനി ഇഷ്ടം പോലെ വിളമ്പി കഴിച്ചു നോക്കൂ.

