Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കോവയ്ക്ക കൃഷിയില്‍ എങ്ങനെ വരുമാനം കൊയ്യാം ?

Kerala OnlineNews 1 month ago

കൃഷിക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ് ദീർഘകാലം വിളവ് നല്‍കുന്ന വെള്ളരിവർഗ്ഗ വിളയായ കോവല്‍ (കോവയ്ക്ക). പടർന്ന് വളരുന്ന ഈ ചെടി സാധാരണയായി വിത്തുകള്‍ വഴി അല്ല, തണ്ടുകള്‍ നട്ട് വളർത്തുന്നതാണ്.

മറ്റു വെള്ളരിവർഗ്ഗങ്ങളില്‍പോലെ ഒരേ ചെടിയില്‍ ആണ്-പെണ്‍ പൂക്കള്‍ കാണപ്പെടുന്നതിനുപകരം, കോവലില്‍ ആണ്-പെണ്‍ ചെടികള്‍ വേർതിരിച്ചാണ് ഉണ്ടാകുന്നത്. പ്രകൃതിദത്ത ഇൻസുലിൻ ഗുണമുള്ളതായി കരുതപ്പെടുന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക് കോവയ്ക്ക ഉപകാരപ്രദമാണ്. കൂടാതെ, വേരും തണ്ടും ഇലയും ഉള്‍പ്പെടെ ചെടിയുടെ പല ഭാഗങ്ങള്‍ക്കും ഔഷധഗുണങ്ങളുണ്ടെന്നത് ഇതിന്റെ പ്രത്യേകതയാണ്.

ദീർഘകാലം വിളവ് നല്‍കുന്ന വെള്ളരിവർഗ്ഗവിളയാണ് കോവല്‍ അഥവാ കോവയ്ക്ക. പടർന്നുവളരുന്ന ഇതിൻറെ തണ്ടുകളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. വിത്തുകള്‍ നടുന്നതിനായി ഉപയോഗിക്കാറില്ല. സാധാരണ വെള്ളരിവർഗ്ഗവിളകളില്‍ ഒരുചെടിയില്‍തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും കണ്ടുവരുന്നു. എന്നാല്‍ കോവലില്‍ ആണ്‍-പെണ്‍ ചെടികള്‍ വെവ്വേറെയാണ് കാണപ്പെടുന്നത്. പ്രകൃതിദത്തമായ ഇൻസുലിൻ ധാരാളമുള്ള വിളയാണ് കോവല്‍. അതിനാല്‍ത്തന്നെ, പ്രമേഹരോഗികള്‍ക്ക് കോവല്‍ പച്ചയായി തന്നെ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കൂടാതെ ഇതിൻറെ വേരും തണ്ടും ഇലയുമൊക്കെ ഔഷധഗുണവുമുള്ളതാണെന്ന പ്രത്യേകതയുമുണ്ട്.

നമ്മുടെ അടുക്കളത്തോട്ടത്തില്‍ കോവല്‍ ഉള്‍പ്പെടുത്തി വിഷമില്ലാത്ത, ആരോഗ്യകരമായ ഈ പച്ചക്കറി നമുക്ക് ഉല്‍പാദിപ്പിക്കാം. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്.
നടീല്‍ രീതി

ആർക്കും വീട്ടു തൊടിയില്‍ കോവല്‍ നിഷ്പ്രയാസം വളർത്താൻ കഴിയും. കോവയ്ക്ക ഒരു പടർന്നു കയറുന്ന വള്ളിച്ചെടിയാണ്. വള്ളി മുറിച്ചു നട്ടാണ് കോവല്‍ കൃഷി ചെയ്യുന്നത്. തുടർച്ചയായി വലിപ്പമുള്ള കായ് ഫലം തരുന്ന തായ് വള്ളികളില്‍ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്. നാലു മുട്ടുകള്‍ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്. കവറില്‍ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം.

ഉണങ്ങിയ കാലിവളം, തരിമണല്‍, മേല്‍മണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തീൻ കവറിന്റെ മുക്കാല്‍ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുകള്‍ മണ്ണില്‍ പുതയാൻ പാകത്തില്‍ വള്ളികള്‍ നടുക. ഇവ തണലില്‍ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളില്‍ തൈകള്‍ മാറ്റി നടാം. പോളിത്തീൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.

പന്തലിടല്‍, വളപ്രയോഗം, കീടരോഗ നിയന്ത്രണം

അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിൻ പിണ്ണാക്ക് ഇവ വേണമെങ്കില്‍ ഇടാം. വള്ളി പടർന്നു തുടങ്ങിയാല്‍ പന്തലിട്ടു വള്ളി കയറ്റിവിടാം. മരങ്ങളില്‍ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കയ്യെത്തി കായ്‌കള്‍ പറിക്കാൻ പാകത്തില്‍ പന്തല്‍ ഇട്ടു അതില്‍ കയറ്റുന്നതാണ് ഉചിതം.

വെർമിവാഷ്, അല്ലെങ്കില്‍ ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ ചേർത്തു രണ്ടാഴ്ചയില്‍ ഒരിക്കല്‍ തടത്തില്‍ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച്‌ കൊടുക്കുന്നതും നല്ലതാണ്.

വേനല്‍ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വർധിപ്പിക്കാൻ ഇടയാക്കും. കോവല്‍ച്ചെടിക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട. സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാരവും മതിയാകും. കീടങ്ങളുടെ ആക്രമണം കുറവാണെന്നും പ്രത്യേകതയുണ്ട്. അതിനാല്‍ കാര്യമായ കീടനാശിനി പ്രയോഗം ആവശ്യമില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News