Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് എലിപ്പനി ബാധിച്ച്‌ 57-കാരി മരിച്ചു

കോഴിക്കോട് എലിപ്പനി ബാധിച്ച്‌ 57-കാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ എലിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി പള്ളിത്താഴത്ത് ഷൈനി (57) ആണ് മരിച്ചത്.പത്ത് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷൈനി.ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അതേസമയം പാലക്കാട് ചിറ്റൂരില്‍ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചു. ചിറ്റൂർ വണ്ണാമട എൻ.ജി. കോളനി സ്വദേശി ഉണ്ണികൃഷ്ണന്റെ മകള്‍ അശ്വിനി (14) ആണ് മരിച്ചത്. ചിറ്റൂർ ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അശ്വിനി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News