Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ബണ്ണി കുക്കീസ്

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ബണ്ണി കുക്കീസ്

Kerala OnlineNews 2 weeks ago

ചേരുവകള്‍

മൈദ -250 ഗ്രാം

ബട്ടര്‍ -250 ഗ്രാം

മുട്ട- രണ്ടെണ്ണം

ഐസിങ് ഷുഗര്‍- 200 ഗ്രാം

വാനില എസ്സന്‍സ് -5 മില്ലി

വാനില ഫോണ്ടന്റ്- 250 ഗ്രാം

തയ്യാറാക്കുന്ന വിധം

ബട്ടറും ഐസിങ് ഷുഗറും നന്നായി യോജിപ്പിച്ചെടുക്കുക. അതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്തിളക്കുക. ശേഷം മൈദയും വാനില എസ്സന്‍സും ചേര്‍ത്തിളക്കാം. ഇനി ഒരു മണിക്കൂര്‍ ഫ്രീസറില്‍വെക്കണം. ശേഷം പുറത്തെടുത്ത് ഉരുട്ടി ബണ്ണി ഷെയ്പ് കട്ടര്‍ കൊണ്ട് മുറിച്ചെടുക്കാം. ഇതൊരു ട്രേയില്‍വെച്ച്‌ 180 ഡിഗ്രിയില്‍ 15 മിനിട്ട് ബേക്ക് ചെയ്യാം. ഓവനില്‍നിന്ന് മാറ്റി വാനില ഫോണ്ടന്‍റ് കൊണ്ട് ഐസിങ് ചെയ്യണം. ഈസ്റ്റർ സ്പെഷ്യല്‍ ബണ്ണി കുക്കീസ് റെഡി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News