ആവശ്യമായ ചേരുവകള്‍
കുനാഫ ഡോ-250 ഗ്രാം
ബട്ടർ-100 ഗ്രാം
കുരുമുളക്പൊടി
ചിക്കൻ-150 ഗ്രാം
ഉള്ളി-2 എണ്ണം
ക്യാപ്സികം
പച്ചമുളക്-4 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടീ സ്പൂണ്‍
പാപ്രിക പൌഡർ- ഒരു
ടീ സ്പൂണ്‍
സോയസോസ്
കെച്ച്‌അപ്
ഉപ്പ്
പാല്‍ 1/2 കപ്പ്
മൈദ-ഒരു ടീ സ്പൂണ്‍
മോസിറല്ല ചീസ്
ക്രീം ചീസ്
തയാറാക്കുന്ന വിധം
കുനാഫ ഡോ ചെറുതായി മുറിച്ചു ബട്ടർ അല്‍പം കുരുമുളകും (വെള്ളകുരുമുളക്) ചേർത്ത് മിക്സ് ചെയ്തുവെക്കുക. ചിക്കൻ ചെറുതായി മുറിച്ചു പാപ്രിക പൗഡറും, ഉപ്പും ചേർത്ത് പാനില്‍ ഓയില്‍ ഒഴിച്ച് ഫ്രൈ ചെയ്യുക അതിലേക്ക് തന്നെ ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് ഉള്ളി, ക്യാപ്‌സികം എന്നിവ ഓരോന്നായി ചേർത്ത് വഴറ്റി എടുക്കുക. അവസാനം അല്‍പം സോയ സോസ് കെച്ചപ്പ്, ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് മാറ്റിവെക്കുക.
വൈറ്റ് സോസ് തയാറാക്കുന്ന വിധം
ഒരുപാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടർ ചേർത്ത് അതിലേക്ക് മൈദ ഇട്ട് ചൂടായതിനുശേഷം പാല്‍ ഒഴിച്ച് തിളപ്പിക്കുക. ഇടക്ക് ഒരു കഷ്ണം ക്രീംച്ചീസും ഉപ്പും അല്‍പം കുരുമുളകും ചേർത്ത് കൊടുക്കുക. കുറുകിവന്നാല്‍ അടുപ്പില്‍നിന്നും മാറ്റിവെക്കുക.
സെറ്റ് ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ കുനാഫ ഡോ പകുതി ചേർത്ത് ലെവല്‍ചെയ്തു ചെറുതായി ഒന്ന് പ്രസ്സ് ചെയ്യുക. അതിന് മുകളിലായി പകുതി വൈറ്റ് സോസ് ഒഴിക്കുക. വശങ്ങളില്‍ ആവാത്ത വിധത്തില്‍ ലെവല്‍ ചെയ്യുക. ഇതിനു മുകളിലായി മോസിറല്ല ചീസ് ചേർത്ത് കൊടുക്കുക. പിന്നീട് തയാറാക്കിവെച്ച മസാലയില്‍നിന്നും അല്‍പം മാറ്റിവെച്ചു മുഴുവൻ ഇട്ടുകൊടുക്കുക. മുകളിലായി വീണ്ടും വൈറ്റ് സോസ് ഒഴിച്ച് കൊടുക്കുക. ശേഷം ബാക്കിവെച്ച കുനാഫ ഡോ കൊണ്ട് മുഴുവൻ കവർ ചെയ്യുക. ചെറുതായി പ്രെസ്സ് ചെയ്ത് ഓവനില്‍ 180 ഡിഗ്രിയില്‍ 20 മിനിറ്റ് ബേക് ചെയ്യുക. ബ്രൗണ്‍ കളർ വന്നാല്‍ ഓവനില്‍നിന്നും മാറ്റിവെക്കുക. അടുപ്പിലാണ് ചെയ്യുന്നത് എങ്കില്‍ ചെറിയ തീയില്‍വെച്ച് ഒരു ഭാഗം റെഡിയായാല്‍ വേറൊരു പാനില്‍ മറിച്ചുവെച്ച് അടുത്ത ഭാഗം കൂടി റെഡിയാക്കി എടുക്കുക. പിന്നീട് സെർവിങ് പ്ലേറ്റിലേക്ക്മാറ്റി മുകളില്‍ മാറ്റിവെച്ച മസാലയും മല്ലിയിലയും കൊണ്ട് അലങ്കരിക്കുക. സ്‌പൈസി ചിക്കൻ കുനാഫ റെഡി.

