Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാഹി എക്സൈസ് ചെക്ക്പോസ്റ്റില്‍ മദ്യവേട്ട ; 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി

മാഹി എക്സൈസ് ചെക്ക്പോസ്റ്റില്‍ മദ്യവേട്ട ; 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി

മാഹി: എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്തുകയായിരുന്ന 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

വടകര-തലശ്ശേരി റൂട്ടില്‍ സർവീസ് നടത്തുന്ന ബസ്സില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്. പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ ജലീഷ്, സിവില്‍ എക്സൈസ് ഓഫീസർ വിനീഷ് കെ. എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News