Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൈദയില്‍ മായമുണ്ടോ? അറിയാതെ കഴിക്കല്ലേ, തിരിച്ചറിയാനുള്ള വഴികളിതാ!

മൈദയില്‍ മായമുണ്ടോ? അറിയാതെ കഴിക്കല്ലേ, തിരിച്ചറിയാനുള്ള വഴികളിതാ!

നമ്മുടെ ഭക്ഷണത്തിലെ പ്രധാന ഘടകമാണ് മൈദ. മൈദയില്‍ മായമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ഒരു വഴിയാണ് പരിചയപ്പെടുത്തുന്നത്.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ മൈദയില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാനായി വിവരിക്കുന്ന എളുപ്പവഴി ഇതാ.

ആദ്യം ഒരു ടെസ്റ്റ് ട്യൂബില്‍ ഒരു ഗ്രാം മൈദ എടുക്കുക. അതിലേയ്ക്ക് അഞ്ച് മില്ലി വെള്ളമൊഴിക്കുക. ശേഷം ടെസ്റ്റ് ട്യൂബിലെ മിശ്രിതം നന്നായി ഇളക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുക. ഇനി ഇതിലേയ്ക്ക് ടർമെറിക് പേപ്പർ സ്ട്രിപ് മുക്കുക. മൈദയില്‍ മായമില്ലെങ്കില്‍ നിറം മാറ്റമുണ്ടാകില്ല. മൈദയില്‍ മായമുണ്ടെങ്കില്‍ ചുവപ്പുനിറമാവുകയും ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News