Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലബാര്‍ സ്പെഷ്യല്‍ ഇറച്ചി ചോറിന്റെ രഹസ്യക്കൂട്ട് അറിയാമോ?

മലബാര്‍ സ്പെഷ്യല്‍ ഇറച്ചി ചോറിന്റെ രഹസ്യക്കൂട്ട് അറിയാമോ?

Kerala OnlineNews 2 weeks ago

ചേരുവകള്‍: ഇറച്ചി (ചിക്കൻ/ ബീഫ്) - ഒരു കിലോ
ബസ്മതി അരി - ഒരു കിലോ
സവാള - 2 എണ്ണം
തക്കാളി - 3 എണ്ണം
പച്ചമുളക്- 4എണ്ണം

ഇഞ്ചി - ഒന്ന്‌
വെളുത്തുള്ളി - 8 എണ്ണം
ഗരം മസാല - ഒന്നര ടേബിള്‍സ്പൂണ്‍
മല്ലിപൊടി - 2 ടേബിള്‍സ്പൂണ്‍
മുളക് പൊടി - ഒന്നര ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടേബിള്‍സ്പൂണ്‍
നെയ്യ് - 3 ടേബിള്‍സ്പൂണ്‍
എണ്ണ - 4 ടേബിള്‍സ്പൂണ്‍
മല്ലിയില -ആവശ്യത്തിന്
തൈര് - 2 ടേബിള്‍സ്പൂണ്‍
ഏലക്ക - 3 എണ്ണം
കറുവ പട്ട - 3 എണ്ണം
ഗ്രാമ്പു - 3 എണ്ണം

തയ്യാറാക്കുന്ന വിധം

ബസ്മതി അരി കഴുകി 10 മിനിറ്റ് വെള്ളത്തില്‍ കുതിർത്തു വെക്കുക. കുക്കറില്‍ ഇറച്ചി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത്, തക്കാളി, മല്ലിപ്പൊടി, മുളക്‌പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്‌സ് ചെയ്ത് വേവിക്കുക.
ഇറച്ചിയുടെ വേവിനനുസരിച്ച്‌ വിസില്‍ അടിക്കാവുന്നതാണ്. ശേഷം ഒരു പാത്രത്തില്‍ ഏലയ്ക്ക, കറുവപട്ട, ഗ്രാമ്പു എന്നിവ ചേർത്ത് അരി തിളപ്പിക്കുക.

അരി മുക്കാല്‍ വേവാകുമ്പോള്‍ ഇതിലേക്ക് മസാല ചേർക്കാം. ഇതിന് മുകളിലായി മല്ലിയിലയും ഗരംമസാലപൊടിയും ഇട്ട് രണ്ടു മിനിറ്റ് അടച്ചു വെച്ച്‌ വേവിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News