ഇരിക്കൂർ : കുയിലൂർ താഴ് വാരം ബസ് സ്റ്റോപ്പിനു സമീപം ലക്ഷ്മീപുരത്തില്‍ കല്യാട് താഴത്തു വീട്ടില്‍ മോഹനൻ നമ്പ്യാർ (83) അന്തരിച്ചു.
വേങ്ങയില്‍ രയരപ്പൻ നായനാരുടെയും കല്യാട് താഴത്ത് വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം റിട്ട. ജീവനക്കാരനാണ്.
ബിജെപി ഇരിക്കൂർ നിയോജക മണ്ഡലം മുൻ പ്രസിഡണ്ടും ആർഎസ്‌എസ് ,ജനസംഘം പ്രവർത്തകനുമായിരുന്നു. ഭാര്യ : പൊന്മലേരി കോറോത്ത് ലക്ഷ്മിക്കുട്ടിയമ്മ, മക്കള്‍ : ഗിരീഷ് മോഹൻ ( പ്രിൻസിപ്പാള്‍ തലശ്ശേരി കാവുംഭാഗം ഹയർ സെക്കണ്ടറി സ്‌കൂള്‍) , ഗണേഷ് മോഹൻ ബ്ര്യൂറോ ചീഫ് . ജന്മഭൃമി കണ്ണൂർ), ഗോപേഷ് മോഹൻ ( എവിറ്റാസ്, മുംബൈ). ഗോപീഷ് മോഹൻ (ക്ലാർക്ക്, മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം). മരുമക്കള്‍: ശ്രീലത. സോണിമ, സുപ്രിയ, രജിന. സംസ്ക്കാരം പിന്നീട്.

